സുരേഷ് ഗോപിയെ വർഗീയതയുടെ മുഖമാക്കാൻ ഒരു ലോബി തന്നെ പ്രവർത്തിച്ചു; ഗോകുൽ സുരേഷ് പറയുന്നത് ഇങ്ങനെ..!!

36

ഇന്നലെ കേരളത്തിൽ ജനങ്ങൾ വിധിയെഴുതി, ഇനി ഒരു മാസത്തെ കാത്തിരിപ്പ് ആണ് ആരാണ് ഇന്ത്യ ഭരിക്കാൻ എത്തുന്നു എന്നുള്ളത്.

കേരളത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മണ്ഡലം ആയിരുന്നു നടൻ സുരേഷ് ഗോപി മത്സരിച്ച തൃശ്ശൂർ. ഏറ്റവും വൈകി ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച മണ്ഡലം, എന്നിട്ടും വ്യക്തമായ രീതിയിൽ മുന്നേറ്റം നടത്താൻ സുരേഷ് ഗോപിക്ക് കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം.

വൈകി ഇടവേളയിൽ ആണ് സുരേഷ് ഗോപി മത്സരാര്ഥി ആയി എത്തിയത് കൊണ്ട് തന്നെ, എല്ലായിടത്തും ഒരുപോലെ എത്താൻ സുരേഷ് ഗോപിക്ക് കഴിഞ്ഞിരുന്നില്ല. പലയിടത്തും വോട്ട് അഭ്യര്ഥനയുമായി താനും അമ്മയും ആണ് പോയത് എന്ന് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ് പറയുന്നു.

എന്നാൽ ഇവിടെ എല്ലാം, തങ്ങൾക്ക് മോശം അനുഭവം ആണ് ലഭിച്ചത് എന്നും സുരേഷ് ഗോപി ജയിച്ചാൽ വർഗീയത വളരും എന്നാണ് ഒരു ലോബി പറഞ്ഞു പരത്തിയത് എന്ന് ഗോകുൽ പറയുന്നു.

അച്ഛൻ ചെയ്ത നന്മകൾ മറച്ചു വെച്ച് ബോധപൂർവം ആണ് മോശം കാര്യങ്ങൾ ഉയർത്തി കാട്ടിയത്, തോൽക്കും എന്നുള്ള ഭയം തന്നെയാണ് അച്ഛന് എതിരെയുള്ള അസത്യങ്ങൾ നിറഞ്ഞ ആരോപണങ്ങൾ നടത്താൻ ഒരു വിഭാഗം ആളുകളെ പ്രേരിപ്പിച്ചത് എന്നും ഗോകുൽ പറയുന്നു.

സുരേഷ് ഗോപിക്ക് പിന്തുണ നൽകിയ നടൻ ബിജു മേനോനെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ചതിന് പിന്നിലും മുഖം പോലും ഇല്ലാത്ത വ്യാജ പ്രൊഫൈലുകൾ ആണെന്ന് ഗോകുൽ പറയുന്നു. അച്ഛൻ ചെയ്ത നന്മകൾ മറച്ചു വെച്ച് അച്ഛനെ എതിരെ ഇല്ലാത്ത ആരോപണങ്ങൾ നടത്തുന്നതിൽ വലിയ വിഷമം ഉണ്ട് വന്നും ഗോകുൽ സുരേഷ് കൂട്ടിച്ചേർത്തു.

You might also like