മോഹൻലാലിന്റെ ബിഗ് ബ്രദറും ഇട്ടിമാണിയും പൂജ ഇന്ന് കൊച്ചിയിൽ നടന്നു; ആരാധകർ ആവേശത്തിൽ..!!

62

മോഹൻലാൽ നായകനായി എത്തുന്ന രണ്ട് ചിത്രങ്ങൾക്ക് ഇന്ന് കൊച്ചിയിൽ തുടക്കം, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ എന്നീ ചിത്രങ്ങളുടെ പൂജയാണ് ഇന്ന് രാവിലെ കൊച്ചിയിൽ നടന്നത്.

ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ബിഗ് ബ്രദർ. ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ നടന്നു. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

ബംഗളൂരു, മംഗലാപുരം എന്നിവടങ്ങളിൽ 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിന് ഉള്ളത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് വൈശാഖ സിനിമ, എസ് ടാക്കീസ്, നിക്ക് എന്നിവർ ചേർന്നാണ്.

ഒടിയൻ, ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും ഇന്ന് കൊച്ചിയിൽ നടന്നു.

കൊച്ചിയിലും തൃശൂർ എന്നിവടങ്ങളിൽ ആയി ആണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. എം പത്മകുമാർ സംവിധാനം ചെയ്ത കനൽ എന്ന ചിത്രത്തിന് ശേഷം ഹണി റോസ് വീണ്ടും മോഹൻലാലിന്റെ നായികയായി എത്തുന്നു എന്നുള്ള പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ ഉണ്ടാവും, രാധിക ശരത്കുമാർ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഓണം റിലീസ് ആയി ചിത്രം തീയറ്ററുകളിൽ എത്തും.

You might also like