മോഹൻലാൽ ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ചിത്രമായിരിക്കും മലക്കോട്ടൈ വാലിബൻ; തിരക്കഥാകൃത്ത് പി എസ് റഫീഖ്..!!

83

2022 മോഹൻലാലിനും മോഹൻലാൽ ആരാധകർക്കും അത്രക്ക് നല്ല വർഷം ആയിരുന്നില്ല. എന്നാൽ ഈ വർഷം മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വർഷം കൂടിയാണ്. മോഹൻലാൽ പ്രഖ്യാപിച്ചിരിക്കുന്ന ചിത്രങ്ങൾ അത്രമേൽ ആകാംഷയോടെ സിനിമ പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഈ വർഷം ലാലേട്ടന്റെ തിരിച്ചുവരവ് തന്നെ ആയിരിക്കും എന്ന് ആരാധകർ പറയുമ്പോൾ അതിനു ഏറ്റവും പ്രാധാന്യമുള്ള ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവഹണം ചെയ്യുന്ന മലക്കോട്ടൈ വാലിബൻ. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ടി എസ് റഫീഖ് ആണ്.

mohanlal big boss seaon 4 malayalam

ഏറെ ആവേശം നിറച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ വരെ സോഷ്യൽ മീഡിയയിൽ എത്തിയത്. ജനുവരി ആദ്യം ചിത്രീകരണം ആരംഭിച്ച ചിത്രത്തിനെ കുറിച്ച് ടി എസ് റഫീഖ് ഇപ്പോൾ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്.

പ്രേക്ഷകർ മാത്രമല്ല അവരുടെ അത്രയുമോ അതിൽ അധികമോ പ്രതീക്ഷയോടെ ആണ് തിരക്കഥാകൃത്ത് ആയ ഞാനും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും മോഹൻലാൽ ചിത്രം മലകോട്ടൈ വാലിബനെ കാണുന്നത്. എല്ലാ അർത്ഥത്തിലും മോഹൻലാൽ ആരാധകരെയും മലയാളി പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ചിത്രം തന്നെ ആയിരിക്കും മലക്കോട്ടൈ വാലിബൻ എന്നാണ് എന്റെ വിശ്വാസം.

മലയാള സിനിമയെ സംബന്ധിച്ച് മാത്രമല്ല ഈ സിനിമയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന എല്ലാവരുടെയും കരിയറിലെ ടേണിങ് പോയിന്റ് ആയിരിക്കും ഈ സിനിമ. ജനവരി പത്തുമുതൽ രാജസ്ഥാനിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ആമേൻ എന്ന ചിത്രത്തിന് ശേഷം ടി എസ് റഫീഖ് ലിജോക്ക് വേണ്ടി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ്.

ലിജോയുടെ ശിഷ്യനും മലയാളത്തിൽ ഇപ്പോൾ ഉള്ള ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളുടെ സംവിധായൻ കൂടി ആയ ടിനു പാപ്പച്ചൻ ആണ് ഈ ചിത്രത്തിൽ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ. ബോളിവുഡ് തരാം വിദ്യുത് ജംവാൾ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം അറുപത് ദിവസം ഷൂട്ടിങ് ഉണ്ടാകും എന്നാണ് റിപ്പോർട്ട്.

ജോൺ മേരി ക്രീയേറ്റീവ്, മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്റോറി, സെഞ്ചുറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഒരു മോഹൻലാൽ ആരാധകൻ എന്ന നിലയിൽ താൻ മോഹൻലാലിനെ എങ്ങനെ ആണോ കാണാൻ ആഗ്രഹിക്കുന്നത് അത്തരത്തിൽ ഉള്ള ചിത്രം ആയിരിക്കും മലക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിനെ കുറിച്ച് ലിജോ ജോസ് പല്ലിശേരി പറഞ്ഞത്.

You might also like