നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മ അന്തരിച്ചു..!!

827

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. ഞായറാഴ്ച രാവിലെ ആയിരുന്നു വിയോഗം. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച നടക്കും.

മലയാളത്തിന്റെ പ്രിയ നായകൻ മോഹൻലാലിന്റെ വാഹനത്തിന്റെ സാരഥി ആയി തുടക്കം കുറിച്ച ആന്റണി പെരുമ്പാവൂർ പിന്നീട് 2000 ൽ മോഹൻലാലിനെ നായകനാക്കി നരസിംഹം എന്ന ചിത്രം നിർമ്മിച്ചതോടെ നിർമാണ രംഗത്തേക്ക് കടക്കുന്നത്.

തുടർന്ന് മോഹൻലാലിനെ നായകനാക്കി 25 ൽ അധികം ചിത്രങ്ങൾ നിർമ്മിച്ചു. ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിൽ ഒന്നാണ് ആശിർവാദ് സിനിമാസ്.

ആന്റണി പെരുമ്പാവൂരിന്റെ അമ്മയുടെ വിയോഗം അറിഞ്ഞു സംവിധായകൻ സുജിത് വാസുദേവ് , നിർമാതാക്കൾ ആയ ആന്റോ ജോസഫ് , ടോമിച്ചൻ മുളകുപാടം എന്നിവർ ആന്റണിയുടെ പെരുമ്പാവൂരിലെ വീട്ടിലേക്ക് എത്തി.

You might also like