ചക്കരയും പഞ്ചസാരയും വെച്ച് മനുഷ്യ നിറങ്ങളെ താരതമ്യപ്പെടുത്തി വീണ്ടും വിവാദത്തിൽ കുടുങ്ങി മമ്മൂട്ടി; മോഹൻലാൽ പറഞ്ഞിരുന്നു എങ്കിൽ വലിയ വിവാദം ആകുമായിരുന്നു, മമ്മൂട്ടി ആയതുകൊണ്ട് പലരും മൗനത്തിൽ ആണെന്നും ഒരു വിഭാഗം ആളുകൾ വിമർശിക്കുന്നു..!!

211

മലയാള സിനിമയിലെ അതുല്യ കലാകാരനാണ് മമ്മൂട്ടി. എന്നാൽ കുറച്ചു കാലങ്ങൾ വമ്പൻ വിജയങ്ങളും സെലെക്ടിവ് വേഷങ്ങളിൽ കൂടി പ്രശംസ നേടി എടുക്കാൻ മമ്മൂട്ടിക്ക് കഴിയുന്നുണ്ട് എങ്കിൽ കൂടിയും മമ്മൂട്ടിയുടെ നാക്ക് പിഴവ് സോഷ്യൽ മീഡിയ ആഘോഷം ആക്കുകയാണ് ഒരിക്കൽ കൂടി.

അടുത്തിടെ തലയിൽ മുടിയില്ലാത്ത ജൂഡ് ആന്റണി എന്ന് പരാമർശം നടത്തി പുലിവാല് പിടിച്ച മമ്മൂട്ടി എന്നാൽ ആ വിഷയത്തിൽ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ബി ഉണ്ണികൃഷ്ണന്റെ തിരക്കഥയിൽ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം ക്രിസ്റ്റഫറിന്റെ പ്രൊമോഷൻ ഭാഗമായി നടത്തിയ അഭിമുഖത്തിൽ ആണ് വീണ്ടും മമ്മൂട്ടി വിവാദത്തിൽ കുരുക്കിയത്.

mammootty bheeshma parvam

കഴിഞ്ഞ തവണ ബോഡി ഷെയിമിങ് ആയിരുന്നു നടത്തിയത് എങ്കിൽ ഇത്തവണ വർണ്ണ വിവേചന കമന്റ് ആയി ആണ് മമ്മൂട്ടി എത്തിയത് എന്നാണ് സോഷ്യൽ മീഡിയ വിമർശനം. മമ്മൂട്ടി, ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ എന്നിവർ ഉള്ള അഭിമുഖത്തിൽ മമ്മൂട്ടി ചക്കര ആണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ എന്നായിരുന്നു ഐശ്വര്യയോട് അവതാരകൻ ചോദിക്കുന്നത്.

മമ്മൂക്ക ചക്കരയാണ് എന്ന് വീണ്ടും ആവർത്തിക്കുമ്പോൾ ഇടയിൽ കയറി മമ്മൂട്ടി തന്റെ കമെന്റ് പറഞ്ഞതോടെ ആയിരുന്നു സംഭവം വിവാദമായി മാറിയത്. നല്ല വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല എന്നെ.. കറുത്ത ശർക്കര എന്നെ വിളിക്കൂ.. ചക്കരയെന്നാൽ കരുപ്പെട്ടിയാണ് അറിയാമോ..? ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ..?? ഞാൻ തിരിച്ചു ചക്കര എന്ന് വിളിച്ചാൽ എങ്ങനെ ഉണ്ടാവും.. കരുപ്പെട്ടിയെന്നു.

എന്നായിരുന്നു മമ്മൂട്ടി ഐശ്വര്യ ലക്ഷ്മിയോട് ചോദിക്കുന്നത്. സംഭവത്തിന് മറുപടി ഒന്നും ഐശ്വര്യ പറയുന്നുമില്ല. എന്നാൽ മലയാള സിനിമയിലെ അതുല്യ കലാകാരനായ മമ്മൂട്ടിയിൽ നിന്നും ഉണ്ടാകുന്ന ഇത്തരം പ്രസ്താവനകൾ അങ്ങേയറ്റം വിഷമം ഉണ്ടാക്കുന്നതാണ് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിന്നും ഉണ്ടായ വിമർശനം.

അതെ സമയം മോഹൻലാൽ നടത്തുന്ന പരാമർശങ്ങൾ വളക്കുകയും ഒടിക്കുകയും വലിയ വിവാദങ്ങൾ ആക്കി മാറ്റുകയും ചെയ്യുന്ന സോഷ്യൽ മീഡിയയിൽ മമ്മൂട്ടി പറയുന്നത് ഇത്തരം മോശം പരാമർശങ്ങളിൽ മൗനം പാലിക്കുന്നതായി ആണ് കൂടുതലും കാണുന്നത് എന്നും ഒരു വിഭാഗം ആളുകൾ വിമർശനവുമായി എത്തിയിട്ടുണ്ട്.

You might also like