ഈ പർവതം പോലെയുള്ള ശരീരം ചികിത്സ നൽകി ശരിയാക്കിക്കൂടെ; കുറെ പണം ഉണ്ടാക്കിയിട്ട് എന്താ കാര്യം; ആനന്ദ് അംബാനിയുടെ ശരീരം തടിവെക്കുന്നതിന്റെ കാരണം അറിയാതെ കളിയാക്കി മലയാളികൾ..!!

997

ഇന്ത്യക്ക് തന്നെ അഭിമാനമായ ധനികനാണ് വ്യവസായി ആയ മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്മാരുടെ നിരയിലുള്ള അംബാനി റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ സ്ഥാപകൻ കൂടിയാണ്. 19.5 മില്യൺ അമേരിക്കൻ ഡോളർ ആണ് മുകേഷ് അംബാനിയുടെ ആസ്തിയായി കണക്കാക്കുന്നത്.

നീത അംബാനിയാണ് മുകേഷ് അംബാനിയുടെ ഭാര്യ. ഇരുവർക്കും മൂന്നു മക്കൾ ആണ് ഉള്ളത്. ആനന്ദ്, ആകാശ്, ഇഷ.. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ത് അംബാനി തന്റെ കാമുകിയും ഇപ്പോൾ പ്രതിശ്രുതവധുവുമായ രാധിക മർച്ചന്റുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

കുടുംബത്തിന്റെ മുംബൈയിലെ വീട്ടിൽ ആന്റിലിയയിൽ നടന്ന പരമ്പരാഗത ചടങ്ങായിരുന്നു വിവാഹ നിശ്ചയം, നിരവധി സെലിബ്രിറ്റികൾ ചടങ്ങിൽ പങ്കെടുത്തു. മൂന്നു വർഷങ്ങൾക്ക് മുന്നേ ഇരുവരും വിവാഹം കഴിക്കുമെന്ന് കുടുംബങ്ങൾ അറിയിച്ചിരുന്നു.

വ്യവസായ പ്രമുഖനായ വിരേൻ മെർച്ചന്റിന്റെ മകൾ ആണ് രാധിക. വിവാഹ നിശ്ചയത്തിന് ശേഷം ഗുരുവായൂരിൽ എത്തിയ ഇരുവരുടെയും ചിത്രങ്ങൾ അടങ്ങിയ വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയതോടെ ആയിരുന്നു നിരവധി വിമർശനങ്ങൾ ആനന്ദിന് എതിരെ സോഷ്യൽ മീഡിയയിൽ എത്തിയത്.

ഈ പർവതം പോലെ ഇരിക്കുന്ന ആളിന് എന്തെങ്കിലും ചികിത്സ നൽകി വണ്ണം കുറക്കാൻ പാടില്ലേ എന്നും പണം കണ്ടാണ് ഈ പെണ്ണ് ഇവനെ കെട്ടിയത് എന്നൊക്കെ ആയിരുന്നു വിമർശനങ്ങൾ.

എന്നാൽ ആനന്ദിന്റെ തടിയുടെ യഥാർത്ഥ കാരണം അറിയാൻ മനസില്ലാത്ത ആളുകൾ ആണോ ശരിക്കും മലയാളികൾ എന്നും അദ്ദേഹത്തിന്റെ അസുഖം ആണ് ഇതിനു കാരണം എന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ കുറച്ചു വർഷങ്ങൾക്ക് മുന്നേ നീത അംബാനിയുമായി ഒരു ദേശിയ മാധ്യമം നടത്തിയ അഭിമുഖത്തിൽ ആയിരുന്നു എന്താണ് ആനന്ദ് തടി കൂടാൻ ഉള്ള കാരണം എന്ന് പുറം ലോകം അറിയുന്നത്.

അമിതമായ ആസ്മ രോഗിയായ അദ്ദേഹത്തിന് അസുഖത്തിൽ നിന്നും മുക്തി നേടുന്നതിനായി നിരവധി സ്റ്റിറോയിഡുകൾ തങ്ങൾക്ക് നൽകേണ്ടി വന്ന് എന്നും അതാണ് ആനന്ദിന്റെ അമിത വന്നതിന് കാരണം എന്നും നീത അംബാനി പറയുന്നുണ്ട്. അന്ന് വന്ന റിപ്പോർട്ട് അനുസരിച്ച് ആനന്ദിന് 208 കിലോ ഭാരം ആണ് ഉണ്ടായിരുന്നത്.

എന്നാൽ ആനന്ദ് 2016 ൽ തന്റെ ഭാരം നൂറുകിലോയോളം പതിനെട്ട് മാസങ്ങൾ കൊണ്ട് കുറച്ചത് അന്ന് വലിയ വാർത്ത ആയിരുന്നു. ഇതുപോലെ തടിവെക്കുന്ന ആളുകൾ നമുക്ക് ചുറ്റും ഒട്ടേറെ ഉണ്ടെന്നു നിത അംബാനി അഭിമുഖത്തിൽ പറഞ്ഞിരുന്നു. പലരും ഇക്കാര്യം തുറന്നു പറയാൻ മടിക്കുന്നതാണ് എന്നും അവർ പറഞ്ഞിരുന്നു.

You might also like