മമ്മൂട്ടിയുടെ പാറപോലെ വിരിഞ്ഞ മാറിടത്തിൽ തലചേർത്ത് കിടക്കണം; തന്റെ മോഹം വെളിപ്പെടുത്തി ശോഭ ഡേ..!!

mammootty shobhaa de
17,241

ഇന്ത്യൻ നോവലിസ്റ്റ്, കോളമിസ്റ്റ് എന്നി നിലകളിൽ എല്ലാം പ്രശസ്തി നേടിയ ആളാണ് ശോഭ ഡേ. ഇപ്പോൾ മാതൃഭൂമി നടത്തിയ അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുന്നതിന്റെ ഇടയിൽ ആണ് തനിക്ക് ഇനിയൊരു ജീവിതമുണ്ടെങ്കിൽ മമ്മൂട്ടി ജനിക്കണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

എന്താണ് അങ്ങനെ മമ്മൂട്ടി ആയി ജനിക്കണം എന്നുള്ള ആഗ്രഹം എന്ന് ചോദിക്കുമ്പോൾ അദ്ദേഹത്തിനെ തനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നായിരുന്നു താരം മറുപടി നൽകിയത്. മഹാരാഷ്ട്രയിലെ സത്താറിലെ ഒരു ബ്രഹ്മിൻ കുടുംബത്തിൽ ആയിരുന്നു ശോഭ ഡേ ജനിക്കുന്നത്.

masmmootty bheeshma parvam

എന്നാൽ താൻ ചെറുപ്പം മുതൽ മമ്മൂട്ടിയുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ട് എന്നാണ് ശോഭ പറയുന്നത്. മമ്മൂട്ടിയെ എന്നെങ്കിലും നേരിട്ട് കാണാൻ സാധിക്കുമോ എന്ന് താൻ പലപ്പോഴും തന്റെ ഭർത്താവിനോട് ചോദിക്കാറുണ്ട് എന്ന് ശോഭ പറയുന്നു.

മമ്മൂട്ടിയുടെ കണ്ണുകളിൽ മൃദുലതയും അതുപോലെ അദ്ദേഹത്തിനെ പോലെ കരുണയും മറ്റാരിലും താൻ കണ്ടിട്ടില്ല എന്ന് പറയുന്ന ശോഭ, ഹോളിവുഡിലോ ബോളിവുഡിലോ അദ്ദേഹത്തിനെ പോലെ വിരിഞ്ഞ മാറിടങ്ങൾ ഉള്ള ആരെയും കണ്ടിട്ടില്ല എന്നും ശോഭ പറയുന്നു.

എന്നെങ്കിലും അദ്ദേഹത്തിനെ നേരിട്ട് കാണാൻ കഴിയുമെങ്കിൽ അദ്ദേഹത്തിന്റെ ആ വിരിഞ്ഞ മാറിടത്തിൽ തലചേർത്ത് വെക്കണം എന്നും തനിക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ അത് സ്വർഗത്തിൽ പോകാൻ കഴിഞ്ഞപോലെ ആയിരിക്കുമെന്നും ശോഭ ഡേ പറയുന്നു.

You might also like