നിത്യ മേനോന് ശേഷമുള്ള എന്റെ സീരിയസ് പ്രണയം; നടിയും സംവിധായികയുമായ മോനിഷക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആറാടുകയാണ് സന്തോഷ്..!!

monisha mohan menon and santhosh varkey
1,222

വീണ്ടും പ്രണയം പറഞ്ഞു ആറാടുകയാണ് സന്തോഷ്. നടി നിത്യ മേനോന് ശേഷം തനിക്ക് തോന്നുന്ന സീരിയസ് പ്രണയം എന്ന തലവാചകത്തിനൊപ്പം ആണ് നടിയും മോഡലും സംവിധായികയുമായ മോനിഷ മോഹനൊപ്പമുള്ള ചിത്രങ്ങൾ ആറാടുകയാണ് സന്തോഷ് എന്ന സന്തോഷ് വർക്കി പങ്കുവെച്ചത്.

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിലീസ് കഴിഞ്ഞപ്പോൾ ആണ് മോഹൻലാൽ ആറാടുകയാണ് എന്നുള്ള വാക്കുകൾ പറഞ്ഞു സന്തോഷ് വർക്കി പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്ന് നിരവധി അഭിമുഖങ്ങൾ, വാർത്തകൾ എന്നിവയിൽ എല്ലാം സന്തോഷ് വർക്കി ആയിരുന്നു താരം തുടർന്ന് ആറാടുകയാണ് എന്നുള്ള വാക്ക് വെച്ച് പാട്ട് വരെ ഇറങ്ങി.

santhosh varkey aratt nithya menon

അത്തരത്തിൽ അഭിമുഖത്തിന് ഇടയിൽ ആയിരുന്നു തനിക്ക് നിത്യ മേനോനെ ഇഷ്ടം ആണെന്നും അവരുടെ വീട്ടിൽ അടക്കം ആലോചന അയച്ചു എന്ന് എന്നുള്ള കാര്യങ്ങൾ സന്തോഷ് വർക്കി പറയുന്നത്. തുടർന്ന് നിത്യ മേനോനും സന്തോഷ് വർക്കിയെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇപ്പോൾ തനിക്ക് പുതിയ പ്രണയം ഉണ്ടായി എന്നുള്ള വെളിപ്പെടുത്തലുമായി സന്തോഷ് വർക്കി എത്തുന്നത്. നടിയും മോഡലും അതിനൊപ്പം സംവിധായകകൂടിയും ആണ് മോനിഷ മോഹൻ മേനോൻ. മോനിഷ റോഷൻ ആൻഡ്രൂസ് ചിത്രങ്ങളിൽ സഹ സംവിധായക കൂടി ആയിരുന്നു. സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി നിൽക്കുന്ന ന്യൂ നോർമൽ എന്ന ഷോർട്ട് ഫിലിമിന്റെ ഡയറക്ടർ കൂടിയാണ് മോനിഷ മോഹൻ മേനോൻ.

പ്രതി പൂവൻ കോഴി എന്ന ചിത്രത്തിന്റെ റിലീസ് വേളയിൽ മോനിഷക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സന്തോഷ് വർക്കിയുടെ പോസ്റ്റ്..

നിത്യ മേനോന് ശേഷമുള്ള എന്റെ സീരിയസ് പ്രണയം. ഞാൻ മോനിഷക്കൊപ്പം ചിത്രം എടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം തോന്നി. ഞാൻ കുറെ ശ്രമിച്ചു അവരുടെ ഫോൺ നമ്പർ ലഭിക്കുന്നതിനായി. അവർ ഇപ്പോൾ മറ്റാരോടെങ്കിലും ഇഷ്ടത്തിൽ ആണോ എന്ന് എനിക്ക് അറിയില്ല. സന്തോഷ് വർക്കി പറയുന്നു.

santhosh varkey facebook post
santhosh varkey facebook post