നല്ല പങ്കാളിയെ കണ്ടെത്താൻ ചില മാർഗങ്ങൾ; വിവാഹ മോചനത്തിൽ നിന്നും രക്ഷപ്പെടാൻ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ..!!

573

കാലഘട്ടങ്ങൾ മാറിവന്നാലും ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വിവാഹം. വിവാഹം ജീവിതത്തിൽ വളരെ പ്രാധാന്യം ഉണ്ടെങ്കിലും വിവാഹത്തിലേക്ക് കടക്കുന്ന വഴികൾ വളരെ വേഗത്തിൽ അല്ലെങ്കിൽ കൂടിയും നടക്കും. എന്നാൽ വിവാഹ ശേഷം പങ്കാളികളുടെ ധാരണകൾ തെറ്റുമ്പോൾ ആണ് ഇരുവരും തമ്മിൽ വഴക്കുകളും വിവാഹ മോചനത്തിലേക്കും അടക്കം കടക്കാറുണ്ട്.

വിവാഹം നടക്കുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണ് അനുയോജ്യമായ നല്ല പങ്കാളിയെ കണ്ടെത്തുക എന്നുള്ളത്. ഒരു നല്ല പങ്കാളിയെ കണ്ടെത്താൻ ഈ മാർഗങ്ങൾ ചിലപ്പോൾ നിങ്ങളെ സഹായിച്ചേക്കാം.. പങ്കാളിയെ കണ്ടെത്തുമ്പോൾ എല്ലാവരും കൂടുതൽ ശ്രദ്ധിക്കുന്നത് പുരുഷനേയും സ്ത്രീ ആയാലും അവരുടെ സൗന്ദര്യമാണ്.

എന്നാൽ സൗന്ദര്യത്തിനേക്കാളും നല്ലത് പരസ്പരം മനസിലാക്കുക എന്നുള്ളതാണ്. ബാഹ്യമായ സൗന്ദര്യത്തിനേക്കാളും മികച്ചു നിൽക്കുന്നത് ഇപ്പോഴും അവരുടെ സ്വഭാവം തന്നെയാണ്. ഒരാളുടെ സ്വഭാവം എത്രത്തോളം മനസിലാക്കുന്നുവോ അത്രത്തോളം മികച്ചതായിരിക്കും അവരുടെ ദാമ്പത്യ ജീവിതവും. കുറച്ചു ദിവസങ്ങൾ എടുത്താണെങ്കിൽ കൂടിയും നിങ്ങൾ പങ്കാളിയുടെ ജീവിത രീതികളും സ്വഭാവവും മനസിലാക്കി എടുക്കുന്നത് നല്ലതായിരിക്കും.

നിങ്ങൾ തമ്മിൽ ജീവിതത്തിൽ മുന്നോട്ട് പോകുമ്പോൾ പരസ്പരം മനസിലാക്കാനും പൊരുത്തപ്പെടാനും കഴിയുന്നുണ്ടോ എന്ന് മുന്നേ മനസിലാക്കുന്നത് നല്ലതായിരിക്കും. പ്രണയിക്കുന്ന സമയത്തിൽ അല്ലെങ്കിൽ നിങ്ങൾ വിവാഹത്തിന് മുന്നേ ഉള്ള നിമിഷങ്ങൾ പലപ്പോഴും പങ്കാളികളിൽ നിന്നും വളരെ സൗമ്യവും അതിനൊപ്പം നല്ല സ്വഭാവങ്ങളും മാത്രമായിരിക്കും കാണാൻ കഴിയുക.

എന്നാൽ ഇവയിൽ നിങ്ങൾ പരസ്പരം ആകൃഷ്ടനാകുന്നതിനപ്പുറം ഏതൊരാൾക്കും സ്വസിദ്ധമായ ജീവിത രീതികളും സ്വഭാവങ്ങളും ഉണ്ടായിരിക്കും. ഈ സ്വഭാവം പെട്ടന്ന് മാറ്റാൻ കഴിയുന്നത് ആയിരിക്കില്ല എങ്കിൽ കൂടിയും ഈ വിവരങ്ങൾ പരസ്പരം മനസിലാക്കുകയും അതിനനുസരിച്ച് ജീവിതം കെട്ടിപ്പടുക്കുന്നതുമാണ് പങ്കാളികളുടെ വിജയം.

അതുപോലെ തന്നെ നല്ല രീത്യിൽ മനസിലാക്കി എടുക്കാൻ കഴിയുന്ന ഒരുവഴിയാണ് ആരോഗ്യകരമായ സംസാരം. പരസ്പരം ഇഷ്ടാനിഷ്ടങ്ങൾ അറിയുന്നത് ഭാവിയിൽ ഗുണം ചെയ്യും. ഇതിനായി സങ്കോചവും ഭയവും സമയം കണ്ടെത്തി സംസാരിക്കുന്നത് തന്നെയാണ് നല്ലത്.

ഇതിൽ നിന്നെല്ലാം നിങ്ങളുമായി യാതൊരു ഒത്തൊരുമയും ഇല്ലാത്ത ആളുകളുമായി മുന്നോട്ട് പോകാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത്. അതുപോലെ അഡ്ജസ്റ്റുമെന്റുകൾക്ക് അപ്പുറം മികച്ച രീതിയിൽ ഇഷ്ടങ്ങൾ കണ്ടെത്തി ജീവിക്കുമ്പോൾ മാത്രമായിരിക്കും ജീവിതം ആസ്വദിക്കാൻ കഴിയുക.