വേദനകളുടെ ലോകത്തിൽ നിന്നും പ്രഭുലാൽ യാത്രയായി; ആദരാഞ്ജലികൾ നേർന്ന് സോഷ്യൽ മീഡിയ..!!

186

മലയാളികൾക്ക് ഇടയിൽ ഏറെ സുപരിചിതനായ വ്യക്തിയാണ് പ്രഭുലാൽ പ്രസന്നൻ. അപൂർവ ത്വക്ക് രോഗബാധിതൻ ആയിരുന്ന പ്രഭുലാൽ തന്റെ മനോധൈര്യം കൊണ്ടാണ് ശ്രദ്ധ നേടിയിരുന്നത്.

തൃക്കപ്പുഴ പല്ലന കൊച്ചുതറ തെക്കിൽ പ്രസന്നൻ ബിന്ദു ദമ്പതികളുടെ മകൻ ആണ് പ്രഭുലാൽ. മുഖം ശരീരത്തിലും വലിയ മറുകുകൾ ഉള്ള പ്രഭുലാൽ അതിന്റെ പേരിൽ തന്നെയാണ് ശ്രദ്ധ കേന്ദ്രം ആയി മാറിയതും.

കലാരംഗത്തിലും സജീവമായി നിൽക്കുന്ന പ്രഭു മുഖത്തും നെഞ്ചിലും വയറിലും ആയി വളർന്ന് ഇറങ്ങിയ മറുക് ശരീരത്തിൽ ഭൂരിഭാഗവും കവർന്നിരുന്നു. മാലിഗ്നന്റ് മെലോമ എന്ന ത്വക്ക് അർബുദം ആയിരുന്നു പ്രഭുലാലിനെ ബാധിച്ചിരുന്നത്.

വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു. ഈ ചികിത്സക്ക് ഇടയിൽ ആയിരുന്നു സ്‌കിൻ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു പോകുകയായിരുന്നു.