കൊല്ലം സുധി വാഹനാപകടത്തിൽ അന്തരിച്ചു; ബിനു അടിമാലി അടക്കം മൂന്നു പേര് ആശുപത്രിയിൽ; ഞെട്ടലോടെ സിനിമ ലോകം..!!

495

സിനിമ ടെലിവിഷൻ താരവും മിമിക്രി കലാകാരനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം.

അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുക ആയിരുന്നു. ഗുരുതരമായ പരിക്കുകളോടെ സുധി യെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചു എങ്കിൽ കൂടിയും രക്ഷിക്കാനായില്ല.

നടന്‍ ബിനു അടിമാലി ഉല്ലാസ് അരൂര്‍ മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹാസ്യപരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളിലും സജീവ സാന്നിദ്ധ്യമായിരുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

You might also like