കുറുമ്പ് കാണിച്ച കുരുന്നിനോട് വഴക്കിട്ട് ടീച്ചർ; പിണക്കം മാറാൻ ടീച്ചർക്ക് ഉമ്മകൊടുത്ത് കുട്ടിയും; സോഷ്യൽ മീഡിയയിൽ വൈറലായി കരളലിയിക്കുന്ന മാപ്പുപറച്ചിൽ..!!

656

അധ്യാപനം എന്നത് ഏറ്റവും കൂടുതൽ ആസ്വദിക്കാൻ കഴിയുന്ന മേഖല തന്നെയാണ്. ഓരോ ആളുകളും ഒട്ടേറെ മോഹിച്ചുതന്നെയാണ് ഈ മേഖലയിലേക്ക് എത്തുന്നത്. കൊച്ചു കുട്ടികളിൽ മുതൽ തുടങ്ങുന്നു. കുറുമ്പുകൾ കാണിക്കാത്ത കുട്ടികൾ ക്ലാസ്സിൽ ഉണ്ടെങ്കിൽ അത് വിരളമായിരിക്കും.

കുറുമ്പുകൾ കാണിക്കുന്ന കുരുന്നുകളെ പഠനത്തിലേക്ക് കൊണ്ടുവരുന്നത് തന്നെയാണ് അധ്യാപകരെ സംബന്ധിച്ചുള്ള ഏറ്റവും വലിയ ടാസ്‌കും. അടിക്കാതെയും വഴുക്കുകൾ പറയാതെയും എല്ലാം കുരുന്നുകളെ പഠനത്തിലേക്ക് കൊടുവരാണ് പഠിച്ച പണി പതിനെട്ടും ചെയ്യുന്ന ആളുകൾ ആണ് അധ്യാപകർ. ചിലപ്പോൾ കണ്ണുരുട്ടി കാണിച്ച് പേടിപ്പിക്കും, പാട്ട് പാടി കൊടുക്കും, തമാശകൾ പറയും, കഥകൾ പറഞ്ഞു കൊടുക്കും.

എന്നാൽ ചിലപ്പോൾ ഇങ്ങനെ ഒക്കെ കാണിക്കേണ്ടി വരും തങ്ങളുടെ കുരുന്നു വിദ്യാർഥികൾ നേരെയാകാൻ. അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ക്ലാസിൽ വികൃതി കാണിക്കുന്ന കുട്ടി, കുട്ടിയോട് പിണങ്ങി മാറി മിണ്ടാതെ ഇരിക്കുന്ന ടീച്ചർ..

തന്റെ പ്രിയ അധ്യാപികയുടെ വഴക്ക് മാറാൻ കെഞ്ചുകയാണ് കുരുന്ന്. താൻ ഇനിയൊരിക്കലും തെറ്റ് ആവർത്തിക്കില്ല എന്ന് കുട്ടി പറയുന്നുണ്ട്. ‘ നീ ചെയ്യില്ല ചെയ്യില്ല എന്ന് പറഞ്ഞു വീണ്ടും വീണ്ടും തെറ്റ് ആവർത്തിക്കുകയാണ്. ഇനി ഞാൻ നിന്നോട് മിണ്ടില്ല എന്നായി അധ്യാപിക.. എന്നാൽ ഇനിയൊരിക്കലും ഞാൻ ആവർത്തിക്കില്ല എന്ന് പറയുകയാണ് കുട്ടി.

അവസാനം അധ്യാപികയുടെ പിണക്കം മാറാൻ കുട്ടി കവിളിൽ ഉമ്മ വെക്കുന്നതും കാണാം.. നിമിഷ നേരങ്ങൾ കൊണ്ടാണ് വീഡിയോ വൈറൽ ആയി മാറിയത്.