പവർ ഗ്രൂപ്പിൽ പെണ്ണുങ്ങളും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്വേത മേനോൻ; അമ്മ സംഘടനയിൽ നേരത്തെ വൈസ് പ്രസിഡന്റായി ഇരുന്ന ആളാണ്‌ ശ്വേത..!!

294

ഹേമ കമ്മിറ്റി റിപ്പോർട്ട് ആളിക്കത്തുമ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മലയാളത്തിന്റെ പ്രിയ നടിയും നേരത്തെ അമ്മയുടെ വൈസ് പ്രസിഡണ്ട്‌ ആയ ശ്വേത മേനോൻ പറഞ്ഞ വാക്കുകൾ കൂടുതൽ ശ്രദ്ധ നേടുകയാണ്.

മലയാള സിനിമയിൽ പവർ ഗ്രൂപ്പ്‌ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് പറയുകയാണ് ശ്വേത. താൻ കരാർ ഒപ്പിട്ട ഒമ്പത് സിനിമകൾ തനിക്ക് നഷ്ടമായി. പവർ ഗ്രൂപ്പിൽ സ്ത്രീകൾ ഉണ്ടാവാം.. അവർ മറ്റുള്ളവരുടെ അവസരങ്ങൾ നഷ്ടമാകുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിൽ സന്തോഷം ഉണ്ട്. എന്നാൽ കുറച്ചു വൈകി പോയി എന്ന് തോന്നുന്നു. കുറെ വർഷങ്ങൾ ആയി താൻ പറയുന്ന കാര്യമാണ് സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഉണ്ടെന്നുള്ളത്. എന്നാൽ ഈ കാര്യങ്ങൾ നമ്മൾ ഒറ്റക്ക് നേരിടണം. തനിക്ക് ഒപ്പം ആരും ഉണ്ടാവില്ല. സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു. സ്കൂൾ കാലം മുതൽ പ്രതികരിക്കുന്ന ആൾ ആണ് ഞാൻ. നോ എന്ന് പറയേണ്ടിടത്ത് നോ പറയണം.

സിനിമ മേഖലയിൽ ഒരുപാട് സ്ത്രീകൾ പ്രശ്നം നേരിടുന്നത് എനിക്ക് അറിയാം. വേതനത്തിന്റെ പേരിലും സമയത്തിന്റെ കാര്യത്തിലും ലൊക്കേഷന്റെ കാര്യത്തിലും പ്രശ്നങ്ങളുണ്ട്. സ്ത്രീകൾ പ്രതികരിക്കണം.

അമ്മ’യില്‍ വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് മൈക്കിലൂടെ ഞാൻ ചോദിക്കാറുണ്ട്, ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മുന്നോട്ട് വരാമെന്ന്. എന്നാൽ ആരും വരാറില്ല.

മോശമായ അനുഭവം വ്യക്തിപരമായി എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ എന്റെ ആവശ്യങ്ങളിൽ നിർബന്ധം പിടിച്ചിരുന്നു. പീരിയഡ്സ് ഉള്ള സമയത്ത് വേറൊരു ഷോട്ട് വച്ചാൽ അത് ചെയ്യാൻ പറ്റില്ലെന്നു പറയും. നമ്മൾ പറഞ്ഞാൽ അല്ലേ അത് അവർക്കും അറിയാൻ പറ്റൂ. അത് പറയണം.

വിലക്കുകൾ ഉണ്ടാകും. അനധികൃത വിലക്ക് എനിക്കും നേരിട്ടിട്ടുണ്ട്. കരാർ ഒപ്പിട്ട ഒൻപത് സിനിമകൾ ഒരു സുപ്രഭാതത്തിൽ നഷ്ടമായി.

കരാർ ഒപ്പിട്ട സമയത്ത് ലഭിച്ച പൈസ എനിക്കു കിട്ടി. പക്ഷേ സിനിമകളൊന്നും നടന്നില്ല. പിന്നെ അതിനെക്കുറിച്ച് ആലോചിച്ചിട്ടോ വിഷമിച്ചിട്ടോ ഒന്നുമില്ല.

പവർ ഗ്രൂപ്പ്‌ സിനിമയിൽ ഉണ്ടാവാം.. അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടാവാം.. അവർ ചിലരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുണ്ട്.

You might also like