ലോക സമ്പന്നരിൽ ടോം ക്രൂസിനെയും ജാക്കി ചാനെയും പിന്നിലാക്കി ഷാരൂഖ് ഖാൻ; എസ്ആർകെയുടെ സമ്പാദ്യം എത്രയെന്ന് കേട്ടാൽ ഞെട്ടും..!!

710

ലോകത്തിൽ ഏറ്റവും കൂടതൽ സമ്പാദ്യമുള്ള നടന്മാരുടെ പട്ടിക പുറത്ത് വിട്ടപ്പോൾ ഇന്ത്യയിൽ നിന്നും ഒരാൾ മാത്രമാണ് ആ പട്ടികയിൽ ഇടം നേടിയത്.

ആദ്യ എട്ടു സ്ഥാനങ്ങൾ നോക്കുമ്പോൾ സാക്ഷാൽ ജാക്കി ചാനെയും അതുപോലെ ടോം ക്രൂസിനെയും പിന്നിൽ ആക്കിയാണ് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻ മുന്നേറിയത്. ഇന്ത്യയിൽ മാത്രമല്ല ലോകവ്യാപകമായി വമ്പൻ ആരാധകർ ഉള്ള ഷാരൂഖ് ആണ് പട്ടികയിൽ ഉള്ളത്.

വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട പട്ടികയിൽ ലോകത്തിലെ ഏറ്റവും കൂടുതൽ സമ്പന്നമാർ ആയ നടന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തിൽ ആണ് ഷാരൂഖ് ഖാൻ ഉള്ളത്. ഹോളിവുഡ് നടൻ ജെറി സീൻഫെൽഡാണ് ഒന്നാം സ്ഥാനത്തിൽ ഉള്ളത്. ടൈലർ പെറി, ഡെയ്‌ൻ ജോൺസൻ എന്നിവർ ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്.

നാലാം സ്ഥാനത്തിൽ ഉള്ളത് ഷാരൂഖ് ഖാൻ ആണ്. അഞ്ചാം സ്ഥാനത്തിൽ ടോം ക്രൂസും ആറാം സ്ഥാനത്തിൽ ജാക്കി ചാനും ആണ് ഉള്ളത്. ഒന്നാം സ്ഥാനത്തിൽ ഉള്ള ജെറി സീൻഫെൽഡിന് ഉള്ളത് ഒരു ബില്യൺ ഡോളർ ആസ്തി ആണ്.

രണ്ടാം സ്ഥാത്തിൽ ഉള്ള ജെറിക്കും ഒരു ബില്യൺ ഡോളർ ഉള്ളപ്പോൾ മൂന്നാം സ്ഥാനത്തിൽ ഉള്ള ഡെയ്‌ൻ ജോൺസണ് ഉള്ളത് 880 മില്യൺ ഡോളർ ആസ്തിയാണ്. നാലാം സ്ഥാനത്തിൽ ഉള്ള ഷാരൂഖ് കാനായി ഉള്ളത് 770 മില്യൺ ഡോളർ ആസ്തിയാണ്.

അഞ്ചാം സ്ഥാനത്തിൽ ഉള്ള ടോം ക്രൂസിന് 620 മില്യനും ആറാം സ്ഥാനത്തിൽ ഉള്ള ജാക്കി ചാന് ഉള്ളത് 520 മില്യൺ ഡോളർ ആസ്തിയുമാണ്. ജോർജ് ക്ലൂണി, റോബോർഡ് ഡി നീറോ എന്നിവർ ഏഴും എട്ടും സ്ഥാനങ്ങളിൽ ഉള്ളത്. ഇവർക്ക് അഞ്ഞൂറ് മില്യൺ ഡോളർ ആസ്തിയാണ് ഉള്ളത്.

എന്തായാലും കിംഗ് ഖാൻ എന്ന വിളിപ്പേര് തന്റെ സിനിമ വിജയങ്ങളിൽ മാത്രമല്ല സമ്പാദ്യത്തിലും യാഥാർഥ്യമാക്കുകയാണ് ഷാരൂഖ് ഖാൻ.

You might also like