പപ്പ അന്ന് ചെയ്തത് ഒട്ടും മര്യാദയില്ലാത്ത പ്രവർത്തി; ഷാരൂഖിനെതിരേ രൂക്ഷ വിമർശനം നടത്തി മകൾ സുഹാന..!!

52,842

തന്റെ ജീവിതത്തിൽ ഏറ്റവും വേദന ഉണ്ടാക്കിയ സംഭവം പറഞ്ഞിരിക്കുകയാണ് നടനും കൊൽക്കത്ത ഐപിഎൽ ടീം ഉടമകൂടിയായ ഷാരൂഖ് ഖാൻ. ജീവിതത്തിലും സിനിമയിലും വലിയ വിജയം നേടിയ കിംഗ് ഖാൻ എന്നാൽ പലപ്പോഴും വിവാദത്തിലും കുടുങ്ങിയിട്ടുണ്ട്.

മുംബൈ വാങ്കെടെ സ്റ്റേഡിയത്തിൽ 2012 ൽ ഉണ്ടായ സംഭവത്തിൽ ഷാരൂഖ് ഖാനെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുന്നത് വിലക്ക് നൽകിയിരിന്നു. കൊൽക്കത്ത നൈറ്റ് റൈഡേർസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിൽ ഉള്ള മത്സരം നടക്കുമ്പോൾ ആയിരുന്നു മക്കൾക്ക് ഒപ്പം കളികാണാൻ എത്തിയ ഷാരൂഖ് സുരക്ഷാ ഉൺദ്യോഗസ്ഥരുമായി വഴക്കുണ്ടാക്കിയത്.

അന്തർദേശിയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്ത വാർത്തയിൽ കൂടി വിവാദനായകനായി മാറിയിരുന്നു കിംഗ് ഖാൻ. കളികാണുമ്പോൾ ഷാരൂഖ് മകൾ സുഹാനക്കും ആര്യനും അവരുടെ സുഹൃത്തുക്കൾക്ക് ഒപ്പവുമാണ് എത്തിയത്. സോഷ്യൽ മീഡിയ , കൂടാതെ മാധ്യമങ്ങൾ അടക്കം ഷാരൂഖാനെ നിശിതമായി വിമർശനം നടത്തിയിരുന്നു.

എന്നാൽ ഈ വിഷയത്തെ കുറിച്ച് ഷാരൂഖ് പിന്നീട് വെളിപ്ലെടുത്തൽ നടത്തിയിരുന്നു. തന്റെ കുടുംബവും മുഴുവൻ കുറ്റക്കാരനായി ആണ് കണ്ടത് എന്നും ഈ സംഭവം വിശദീകരണം നടത്തുമ്പോൾ ഭാര്യ മക്കൾ എന്നിവയും തന്നോട് ദേഷ്യത്തോടെ ആണ് പെരുമാറിയത് എന്നും ഷാരൂഖ് പറയുന്നു.

2016 ൽ രജത് ശർമയുടെ ആപ്കി അദാലത് എന്ന പരിപാടിയിൽ ആണ് തനിക്ക് ആ വിഷയത്തിൽ കുടുംബത്തിൽ നിന്നുപോലും പിന്തുണ ലഭിച്ചില്ല എന്നുള്ള കാര്യം ഷാരൂഖ് പറഞ്ഞത്. എന്റെ ഭാര്യ മാത്രം ആയിരുന്നില്ല എന്റെ കുട്ടികൾ വരെ എന്നോട് ദേഷ്യപ്പെട്ടു. ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത മോശമായ കാര്യം ആണെന്ന് അവർ എന്നോട് പറഞ്ഞത്.

മകനോട് അവർ ചെയ്ത നീ കണ്ടില്ലേ എന്ന് എന്റെ ഭാഗം ചോദിച്ചപ്പോൾ അവൻ പറഞ്ഞത് പപ്പാ ചെയ്തത് കൂടിപ്പോയി എന്നും അപ്പയുടെ ഭാഗത്തു നിന്ന് അത്തരത്തിൽ ഉള്ളത് ഉണ്ടാകാൻ പാടില്ല എന്നും മകൻ പറഞ്ഞു. പിന്നെ മകൾ സുഹാനയും പ്രതികരണം നടത്തി.

അവൻ നിന്ന് തള്ളി കൂടാതെ അസഭ്യം പറഞ്ഞു അതൊക്കെ നീ കണ്ടത് അല്ലെ എന്നാണ് ഞാൻ ചോദിച്ചത്. ആ പറഞ്ഞത് ഒക്കെ ശരിയാണ് എന്നും എന്നാൽ നിങ്ങൾ ഇത്രയേറെ ദേഷ്യപ്പെടാൻ പാടില്ലായിരുന്നു എന്നും വലിയ താരമല്ല ആ മാന്യത നിങ്ങൾ കാണിക്കണമായിരുന്നു എന്നും മകൾ പറഞ്ഞു. തനിക്ക് ലഭിച്ച ഏറ്റവും വലിയ ശിക്ഷ ആയിരുന്നു അതെന്നും ഷാരൂഖ് പറയുന്നു.