ഷക്കീല മരിച്ചെന്ന വാർത്ത; കേരളത്തിലെ ആരാധകർക്ക് നന്ദി പറഞ്ഞു ഷക്കീല തന്നെ രംഗത്ത്..!!

274

തന്റെ വ്യാജ മരണ വാർത്തക്ക് എതിരെ ഷക്കീല. സോഷ്യൽ മീഡിയ നിരവധി വാർത്തകൾ അല്ലെങ്കിൽ വ്യാജ വാർത്തകൾ എത്തുമ്പോൾ അതിന്റെ കൂട്ടത്തിൽ ഒന്നുകൂടി ആകുകയാണ്.

ഒരുകാലത്തിൽ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഹരമായിരുന്ന ഷക്കീല മരിച്ചു എന്നാണ് വ്യാജ വാർത്ത ഉണ്ടായത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴി ആണ് താൻ ഇപ്പോഴും ജീവനോടെ ഉണ്ട് എന്ന് ഷക്കീല പ്രതികരണം നടത്തിയത്.

താൻ പൂർണ്ണ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത് എന്നും ഷകീല പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

ഞാൻ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ആണ് ഇരിക്കുന്നത്. കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ട്. ആരോ എന്നെക്കുറിച്ചു വ്യാജ വാർത്ത ഉണ്ടാക്കി. സത്യാവസ്ഥ അറിയാൻ നിരവധി ആളുകൾ ആണ് എന്നെ വിളിച്ചത്. എന്തായാലും ആ വാർത്ത നൽകിയ വ്യക്തിയെ ഞാൻ എപ്പോൾ നന്ദിയോടെ ഓർക്കുന്നു. കാരണം അയാൾ കാരണം ആണ് നിങ്ങൾ വീണ്ടും എന്നെ കുറിച്ച് ഓർത്തത്.

അതെ സമയം ഇതുപോലെ തന്നെ മലയാളത്തിന്റെ മുതിർന്ന താരം ജനാർദ്ദനൻ മരിച്ചു എന്ന വ്യാജ വാർത്ത വന്നിരുന്നു. താൻ ഇപ്പോഴും ജീവനോടെ ഉണ്ട് എന്നും സൈബർ ഭ്രാന്തമാരോട് പറയാൻ തനിക്ക് ഒന്നുമില്ല അതൊരു വൈകൃതം മാത്രമാണ്. നിരവധി ആളുകൾ ആണ് സത്യം അറിയാൻ തന്നെ വിളിക്കുന്നത് എന്നും ജനാർദ്ദനൻ പ്രതികരണം നടത്തിയത്.