ഒരു ലോബിയുമില്ല; ദയനീയ പരാജയമെന്ന് ഒരിക്കൽ കൂടി തെളിയിച്ച് സഞ്ജു സാംസൺ; മലയാളികളുടെ മാനംകളഞ്ഞ് സഞ്ജു വീണ്ടും..!!

215

ഒരിക്കൽ കൂടി സഞ്ജു തെളിയിച്ചു അന്താരാഷ്ട്ര ക്രിക്കറ്റിൽ തനിക്ക് ഒന്നും തന്നെ ചെയാൻ ഇല്ല എന്ന്. സഞ്ജുവിനെ ടീമിൽ എടുക്കാതെ ഇരുന്നപ്പോൾ സോഷ്യൽ മീഡിയ വഴി ശക്തമായ പ്രതിഷേധം തന്നെ ആണ് മലയാളികൾ പ്രകടിപ്പിച്ചത്.

രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടി ആയ സഞ്ജുവിന് ഐപിഎലിൽ കളിക്കുന്ന പ്രകടനത്തിൽ ഒട്ടും പോലും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാൻ കഴിഞ്ഞട്ടില്ല. ഇന്നലെ ബോൾ അത്രമാത്രം കുത്തി തിരിയുന്ന പിച്ചിൽ ബാക് ഫുട്ടിൽ കളിക്കാൻ ആയിരുന്നു സഞ്ജു ശ്രമിച്ചത്.

ഒരിക്കലും വിജയിക്കാൻ കഴിയാത്ത ടെക്‌നിക്കൽ ഷോട്ടുകൾ. ബോൾ തിരിയുന്നതിന് മുന്നേ കളിക്കുന്നത് ആണ് ഏറ്റവും മികച്ച കളിക്കാർ വരെ ചെയ്യുന്ന തന്ത്രം. സച്ചിൻ വരെയും അങ്ങനെ ആണ് കളിച്ചിരുന്നത്. രവി ശാസ്ത്രിയും വിരാട് കൊഹ്ലിയും അടക്കമുള്ള ലോബിയാണ് സഞ്ജുവിനെ കളിക്കാതെ ഇരിക്കാൻ കരുക്കൾ നീക്കിയത് എന്നാണ് മലയാളികൾ ആരോപണം നടത്തിയത്.

എന്നാൽ അതൊക്കെ വെറും കഥകൾ മാത്രമാണ്. കാരണം സഞ്ജുവെന്ന കളിക്കാരനെ ശരിക്കും മനസിലാക്കിയിട്ട് തന്നെയാണ് ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാൻ ഉള്ള പാകമായിട്ടില്ല എന്ന് തീരുമാനിച്ചതും. ഇനിയും ഏറെ മുന്നേറാനുണ്ട് താങ്കൾ ഇന്ത്യൻ ടീമിൽ കയറാനുള്ള പ്രതിഭയാകാൻ.