ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ട; പ്രതികാരം ശ്രീശാന്ത് തീർക്കുന്നത് ഇങ്ങനെ..!!

292

കോഴ വിവാദത്തിൽ നിരപരാധിത്വം തെളിയിച്ച് വീണ്ടും ഐപിൽ മോഹവുമായി എത്തിയ ശ്രീശാന്തിന് ലഭിച്ച സ്വീകരണം പക്ഷെ അത്രക്കും നല്ലത് ആയിരുന്നില്ല എന്നുള്ളതാണ് സത്യം. രണ്ട് ദിവസങ്ങൾ ആയി ആയിരുന്നു ഐപിഎൽ ലേലം നടന്നത്.

അടിസ്ഥാന വില അമ്പത് ലക്ഷം വെച്ച് എത്തിയ ശ്രീശാന്തിന് വേണ്ടി ആരും ലേലം കൊണ്ടില്ല എന്നുള്ളതാണ് സത്യാവസ്ഥ. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ് കൊച്ചി ടസ്കേഴ്സ് രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി 2008 -13 കാലയളവിൽ 44 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്.

തനിക്ക് നൽകിയ പിന്തുണയ്ക്ക് ട്വിറ്ററിൽ കൂടി നന്ദി പറഞ്ഞ ശ്രീശാന്ത്. കേരള രഞ്ജി ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും തനിക്കു നൽകിയ പിന്തുണയ്ക്കു നന്ദിയെന്നുമായിരുന്നു ട്വീറ്റ്.

ബിസിസിഐ വിലക്കിനെത്തുടർന്ന് 2013 മുതൽ ക്രിക്കറ്റിൽനിന്നു വിട്ടുനിന്ന ശ്രീശാന്ത് കഴിഞ്ഞ സീസണിൽ ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ചാംപ്യന്‍ഷിപ് വിജയ് ഹസാരെ ട്രോഫി എന്നിവയ്ക്കുള്ള കേരള ടീമിലും ഉൾപ്പെട്ടിരുന്നു. ഐപിഎലിൽ നിന്നും പുറത്തുപോയ താരം തന്റെ പ്രതികാരം കാണിക്കാൻ പോകുന്നത് രഞ്ജി ട്രോഫിയിൽ കൂടി ആയിരിക്കും.

You might also like