ആവേശം കൈവിടാതെ മോഹൻലാൽ ആരാധകർ; ആറാട്ടിന്റെ റിസർവേഷന് ഗംഭീര പ്രതികരണം..!!

78

വില്ലൻ എന്ന മികച്ച ചിത്രത്തിന് ശേഷം മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ആണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.

മലയാളത്തിൽ ഏറ്റവും കൂടുതൽ ബ്രാൻഡ് വാല്യൂ ഉള്ള താരമാണ് മോഹൻലാൽ. പ്രത്യേകിച്ച് മോഹൻലാൽ ആരാധകർക്ക് ഇടയിൽ വലിയ സ്വീകാര്യതയുള്ള മാസ്സ് പരിവേഷ ചിത്രവുമായി ആണ് ബി ഉണ്ണികൃഷ്ണൻ ഇത്തവണ എത്തുന്നത്.

ബുക്ക് മൈ ഷോയിൽ അടക്കം ബുക്കിങ് ആരംഭിച്ച ചിത്രത്തിന്റെ ടിക്കറ്റുകൾ ഇതുനോടകം തന്നെ അറുപത് ശതമാനത്തിന് മുകളിൽ വിറ്റഴിച്ചു കഴിഞ്ഞു. രാവിലെ 8 മണി മുതൽ ഷോ ആരംഭിക്കുന്നത്. ഇരുനൂറിലധികം ഫാൻസ്‌ ഷോകൾ ആരാധകർ ഒരുക്കുന്നുണ്ട്.

ആദ്യ ഷോ ടിക്കറ്റുകൾ പൂർണമായും വിറ്റഴിച്ചു കഴിഞ്ഞു. സംവിധായകൻ ബി ഉണ്ണി കൃഷ്ണനും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും വമ്പൻ മാസ്സ് മസാല എന്റർടൈൻമെന്റ് ആയി ആണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന മോഹൻലാൽ ചിത്രം എത്തിക്കുന്നത്.

നേരത്തെ ഫെബ്രുവരി 10 റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഫെബ്രുവരി 18 എത്തും. തീയറ്റർ റിലീസ് ആയിട്ട് ആയിരിക്കും ചിത്രം എത്തുക. മോഹൻലാൽ എന്ന താരത്തിന്റെ എല്ലാ വിധ മാസ്സ് പരിവേഷങ്ങളും കോർത്തിണക്കുന്ന ചിത്രം തന്നെ ആയിരിക്കും ആറാട്ട്.

ജിസിസിയിൽ അടക്കം പ്രീ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് വമ്പൻ സ്വീകരണം ആണ് ആരാധകർ നൽകുന്നത്. നാലു ഫൈറ്റ് സീനുകൾ ആണ് ചിത്രത്തിൽ ഉള്ളതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.

ചിത്രത്തിലെ നാല് ആക്ഷൻ രംഗങ്ങളും കൊറിയഗ്രാഫി ചെയ്തിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്ന പ്രകത്ഭരായ നാല് പേര് ആണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. അനിൽ അറസു , കെ രവി വർമ്മ , എ വിജയ് , സുപ്രീം സുന്ദർ എന്നിവർ ആണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്‌തിരിക്കുന്നത്‌.

മോഹൻലാൽ

മ്യൂസിക്കും ബിജിഎമും ചെയ്തിരിക്കുന്നത് രാഹുൽ രാജ് ആണ്. ഒരു പ്രത്യേക ലക്ഷ്യവുമായി നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ചിത്രം പറയുന്നത്.

കെജിഎഫിൽ കൂടി ശ്രദ്ധ നേടിയ ഗരുഡ രാമചന്ദ്ര റാവു ആണ് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ്‌ , രചന നാരായണൻകുട്ടി , മാളവിക മോഹൻ , സ്വാസിക , നേഹ സക്സേന എന്നിവർ ആണ് നായികമാരായി എത്തുന്നത്.

You might also like