പീരിയഡ്‌സ് മിസ് ആയിട്ട് കുറച്ചു ദിവസങ്ങളായി; രണ്ടാം ഭാര്യയും ഗർഭിണിയായ സന്തോഷത്തിൽ ബഷീർ ബഷി; ഒട്ടേറെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമം..!!

5,302

ബിഗ് ബോസ് എത്തിയ ഒട്ടേറെ താരങ്ങേൽ മലയാളികൾക്ക് അറിയാമെങ്കിൽ കൂടിയും മലയാളികൾ ഒരിക്കലും മറക്കാത്ത താര കുടുംബം ആണ് ബഷീർ ബഷിയുടേത്. ബിഗ് ബോസ് മലയാളത്തിൽ മത്സരിച്ചാണ് ബഷീർ ബഷി ശ്രദ്ധ നേടുന്നതെങ്കിൽ കൂടിയും ബിഗ് ബോസ്സിൽ ബഷീർ നടത്തിയ വെളിപ്പെടുത്തൽ ആയിരുന്നു താരത്തിനെ കൂടുതൽ വലിയ താരമാക്കി മാറ്റിയത്. തനിക്ക് രണ്ട് ഭാര്യമാർ ഉണ്ടെന്നുള്ളത് ആയിരുന്നു അതിൽ ആദ്യത്തെ കാര്യം.

അത്തരത്തിൽ നിരവധി ആളുകൾ ഉണ്ടെങ്കിൽ കൂടിയും ആദ്യ ഭാര്യയുടെ സമ്മതത്തോടെ ആയിരുന്നു രണ്ടാം വിവാഹം എന്ന് പറഞ്ഞപ്പോൾ ആയിരുന്നു ബിഗ് ബോസ് ഹൗസിൽ ഉള്ളവരും അതുപോലെ മലയാളികളും മൂക്കത്തു വിരൽ വെച്ചത്. ഇപ്പോൾ തന്റെ രണ്ടാം ഭാര്യ മഷൂറാ ഗർഭിണി ആണെന്നുള്ള സന്തോഷ വാർത്ത ബഷീർ ബഷി തന്നെ തന്റെ ഇൻസ്റ്റാഗ്രാം യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ പല തവണ ഇത്തരത്തിലുള്ള വാർത്തകളും ഗോസിപ്പുകളും വന്നു എങ്കിൽ കൂടിയും ഇപ്പോൾ ഈ കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടാകുന്നത്. പ്രഗ്നൻസി ടെസ്റ്റ് നടത്തി എന്നും റിസൾട്ട് പോസിറ്റീവ് ആണെന്നും താരം പറയുന്നു. അതീവ സന്തോഷത്തോടെ ആയിരുന്നു ആദ്യ ഭാര്യ സുഹാനയും റിസൾട്ട് കണ്ടത്. മഷൂറാ ഗർഭിണി ആണെന്നും നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉലപ്പെടുത്തുക എന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു ബഷീർ പോസ്റ്റ് ചെയ്തത്.

ഷിയാസ് കരീം ആയിരുന്നു ആദ്യം അഭിനന്ദനങ്ങളുമായി എത്തിയത്. ബഷീറിന്റെ വിഡിയോയിൽ രണ്ടാം ഭാര്യ മഷൂറയും എത്തി. പീരിയഡ്‌സ് മിസ് ആയിട്ട് കുറച്ചു ദിവസങ്ങളായി എന്നും അതുപോലെ പറയുമ്പോൾ നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയും എന്ന് എനിക്ക് അറിയാമെന്നും ഞാൻ പ്രേഗ്നെന്റ് ആണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു എങ്കിൽ കൂടിയും അതൊന്നും സത്യമല്ലായിരുന്നു.

എന്നെക്കാൾ കൂടുതൽ പ്രതിഫലം ആണ് ഐശ്വര്യ രാവണിൽ വാങ്ങിയത്; വെളിപ്പെടുത്തലുമായി പൃഥ്വിരാജ് സുകുമാരൻ..!!

കസിൻസ് ഒക്കെ അന്ന് ഗർഭിണി ആണോ എന്ന് ചോദിച്ചിരുന്നു. എന്നാൽ ഞങ്ങൾ തന്നെ ഔദ്യോഗികമായി അറിയിക്കും എന്ന് പറഞ്ഞിരുന്നു. ആളുകൾ അങ്ങനെ പലതും പറയും എന്നാൽ ഞാൻ അനുഭവിച്ച കടുത്ത വേദന എന്താണ് എന്ന് തനിക്ക് മാത്രമേ അറിയാവൂ, ടെസ്റ്റ് നടത്തി ആശുപത്രിയിൽ ഡോക്ടറെ കണ്ട ശേഷം മാത്രമേ ഞങ്ങൾ അത് ഔദ്യോഗികമായി പറയുകയുള്ളൂ.. നേരത്തെയും ഇതുപോലെയുള്ള വീഡിയോ ചെയ്തിട്ടുള്ളതുകൊണ്ട് എനിക്ക് ടെൻഷനാണ്. എന്നും ബഷീർ പറയുന്നു.

വലിയ പ്രാർത്ഥനയോടെ ആയിരുന്നു ബഷീറും മഷൂറയും ടെസ്റ്റ് നടത്തിയത്. എന്നാൽ ഇത്തവണ സംശയങ്ങൾ ഒന്നുമില്ല എന്നും സംഗതി പോസറ്റീവ് ആണെന്നും ബഷീർ പറയുന്നു. സോനുവിന്റെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് നോക്കണമെന്നും ഇരുവരും വിഡിയോയിൽ പറയുന്നുണ്ടായിരുന്നു. സുഹാനക്ക് മുന്നിലേക്ക് റിസൾട്ട് നീട്ടുമ്പോൾ എന്തിനാണ് ഇതെന്ന ആശ്ചര്യത്തോടെ ആണ് സുഹാന നോക്കുന്നത്. ഞാനൊരു ഉമ്മയാകാൻ പോകുന്നു എന്നായിരുന്നു സോനുവിന്റെ പ്രതികരണം.

അമ്മയാകാൻ പോകുന്നതിന്റെ ഫീൽ ഉണ്ട്. സൈഗു വലുതായല്ലോ ഇനി കളിപ്പിക്കാൻ ഒരു കൊച്ചൊക്കെ ആകാമെന്നും സോനു പറയുന്നുണ്ട്. നേരത്തെ റിസള്ട്ടുകൾ നെഗറ്റീവ് ആയി വന്നപ്പോൾ മഷൂറാ കരഞ്ഞിരുന്നു. എന്തായാലും മഷൂമ്മിക്ക് ബേബി ഉണ്ടാകാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ സുനുവിന് കരച്ചിൽ ആണ് വന്നത്.

എനിക്ക് ഒരു അനിയനും അണിയത്തും വേണം എന്ന് ആയിരുന്നു സൈകുവിന്റെ കമന്റ്. പെരുന്നാൾ ദിനത്തിൽ ഇത്തരത്തിൽ ഒരു വാർത്ത വന്നതിൽ എല്ലാവര്ക്കും സന്തോഷമുണ്ട്. ഇനിയങ്ങോട്ടുള്ള വിശേഷങ്ങളും നിങ്ങളെ അറിയിക്കും എന്ന് ബഷീർ ബഷി പറയുന്നു.