സംവിധായകനും നടനുമായ പ്രതാപ് പോത്തൻ അന്തരിച്ചു..!!

235

ചലച്ചിത്ര താരവും സംവിധായാകനും ആയ പ്രതാപ് പോത്തൻ അന്തരിച്ചു. എഴുപത് വയസ്സ് ആയിരുന്നു. മലയാളം , തമിഴ് , തെലുങ്ക് , ഹിന്ദി ഭാഷകളിൽ ആയി നൂറിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചെന്നൈ വസതിയിൽ ആയിരുന്നു അന്ത്യം.

നടൻ എന്നതിനൊപ്പം തന്നെ നിർമാതാവ് , തിരക്കഥാകൃത്ത് , സംവിധായകൻ എന്നി നിലകളിൽ എല്ലാം ശ്രദ്ധ നേടിയ ആൾ കൂടിയാണ്. 1978 ൽ പുറത്തിറങ്ങിയ ആരവം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു പ്രതാപ് പോത്തൻ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

അന്നത്തെ കാലത്തിലെ ഏറ്റവും ടോപ് നായികമാർക്കൊപ്പം അഭിനയിച്ച ആൾ കൂടി ആണ് പ്രതാപ് പോത്തൻ. പത്മരാജൻ തിരക്കഥ എഴുതി ഭരതൻ സംവിധാനം ചെയ്ത തകര എന്ന ചിത്രത്തിൽ കൂടി ആയിരുന്നു താരം കൂടുതൽ ശ്രദ്ധ നേടി എടുത്തത്.

1985 ൽ പുറത്തിറങ്ങിയ മീണ്ടും ഒരു കാതൽ കഥൈ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു പ്രതാപ് പോത്തൻ സംവിധാന രംഗത്തേക്ക് എത്തുന്നത്.

മോഹൻലാൽ , ശിവാജി ഗണേശൻ എന്നിവർ ഒന്നിച്ച ഒരു യാത്രമൊഴി സംവിധാനം ചെയ്തത് പ്രതാപ് പോത്തൻ ആയിരുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ പ്രതാപ് പോത്തൻ അഭിനയിച്ചിട്ട് ഉണ്ടായിരുന്നു.