താൻ മരിച്ചാലും ഷൂട്ട് പൂർത്തിയാക്കണം എന്ന് മാത്രമായിരുന്നു സച്ചി തന്നോട് പറഞ്ഞിരുന്നത്; സച്ചിയുടെ ഭാര്യ ദേശിയ അവാർഡ് നേടിയതിനെ കുറിച്ച്..!!

297

മലയാള സിനിമക്ക് അഭിമാന നിമിഷം ആയിരുന്നു ഇത്തവണത്തെ ദേശിയ അവാർഡ് പ്രഖ്യാപനം. കാരണം നിരവധി അവാർഡുകൾ ആണ് മലയാളത്തിലേക്ക് എത്തിയത്. അതിൽ ഏറ്റവും കൂടുതൽ പ്രശംസകൾ വാങ്ങി കൂട്ടേണ്ടിയിരുന്ന ആൾ ഇന്ന് നമ്മോട് വിടപറഞ്ഞു പോയി എന്നുള്ളതാണ് മറ്റൊരു വേദനിപ്പിക്കുന്ന സത്യം.

അറുപത്തിയെട്ടാമത്‌ ദേശിയ അവാർഡ് പ്രഖ്യാപിക്കുമ്പോൾ ഏറ്റവും കൂടുതൽ അവാർഡുകൾ മലയാളത്തിൽ നേടിക്കൊടുത്തത് അയ്യപ്പനും കോശിയും എന്ന ചിത്രം തന്നെ ആയിരുന്നു. സച്ചി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത് പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ ആയിരുന്നു. മികച്ച സഹ നടൻ, മികച്ച ഗായിക, മികച്ച സംവിധായകൻ, മികച്ച ആക്ഷൻ ഡയറക്ടർ എന്നി അവാർഡുകൾ ആയിരുന്നു ചിത്രം നേടിയത്.

സച്ചി എന്ന സംവിധായകനിൽ നിന്നും എത്തിയ രണ്ടാമത്തെ ചിത്രം ആയിരുന്നു അയ്യപ്പനും കോശിയും. ചിത്രം വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ ആയിരുന്നു സച്ചി അസുഖ ബാധിതനാകുന്നതും മരിക്കുന്നതും. ഇന്ന് അഭിമാന പുരസ്‌കാരങ്ങൾ തേടിയെത്തുമ്പോൾ അതൊന്നും കാണാൻ സച്ചി ഇല്ല എന്നുള്ളതാണ് ഏറ്റവും വേദനിപ്പിക്കുന്ന സംഭവം.

ഇപ്പോൾ സച്ചി ഒട്ടേറെ നേട്ടങ്ങൾ നേടിയപ്പോൾ അതൊന്നും കാണാൻ സച്ചിയില്ലാതെ പോയതിന്റെ വേദനയിലാണ് സച്ചിയുടെ ഭാര്യ. സിജി സച്ചി ഇപ്പോൾ പറയുന്ന കാര്യങ്ങൾ വൈറൽ ആകുന്നത്. സച്ചിയേ എല്ലാവരും അംഗീകരിക്കുന്ന ഒരു ദിവസം വന്നെത്തും എന്നെനിക്ക് അറിയാമായിരുന്നു. ഈ അവാർഡ് ഞാൻ പ്രതീക്ഷിച്ചതാണ്. ആരോഗ്യ പ്രശ്നങ്ങൾ എല്ലാം അദ്ദേഹത്തിനെ അലട്ടിയപ്പോൾ അതൊന്നും വകവെക്കാതെയാണ് സച്ചി സിനിമക്ക് വേണ്ടി നിന്നത്.

Biju menon

ആ ചിന്തയിൽ ആയിരുന്നു അദ്ദേഹം മുന്നോട്ട് നയിച്ചിരുന്നത്. ഒടുവിൽ ഈ അംഗീകാരം എല്ലാം തേടിയെത്തിയപ്പോൾ എന്നെ തനിച്ചാക്കി സച്ചി പോയി. പക്ഷെ എനിക്ക് സന്തോഷം ആണ് ഈ പുരസ്‌കാരങ്ങൾ. ഷൂട്ടിങ് തുടങ്ങിയത് മുതൽ ഞാനും സച്ചിക്കൊപ്പം ഉണ്ടായിരുന്നു. ഓരോ രാത്രിയിലും സച്ചി ഉറങ്ങാൻ പോലും പാടുപെട്ടു. ചൂട് വെള്ളത്തിൽ കുളിച്ചും നീ ക്യാപ്പിട്ടും നിശ്ചിത സമയത്തിൽ ഷൂട്ടിങ് മുന്നോട്ട് കൊണ്ടുപോയി. എല്ലാം ആ ആത്മവിശ്വാസത്തിന്റെ ബലം ആയിരുന്നു.

താൻ മരിച്ചാലും ഷൂട്ട് പൂർത്തിയാക്കണം എന്ന് ആയിരുന്നു സച്ചി എന്നോട് പറഞ്ഞിരുന്നത്. സിനിമ റിലീസ് ആയതിനു ശേഷം ആണ് അദ്ദേഹം ഓപ്പറേഷന് പോയത്. എന്നാൽ അവിടെ നിന്നും സച്ചി തിരിച്ചു വന്നില്ല. ലോകം അറിയുന്ന ഒരു പാട്ടുകാരിയാകും നഞ്ചിയമ്മ എന്ന് സച്ചി തന്നോട് പറയുമായിരുന്നു.

കഥ എഴുതുമ്പോൾ അയ്യപ്പൻ നായരായി മനസ്സിൽ കണ്ടത് മോഹൻലാലിനെ; പിന്നീട് മാറ്റാൻ കാരണം; സച്ചി അഭിമുഖത്തിൽ പറഞ്ഞത്..!!

ശെരിക്കും നഞ്ചിയമ്മയുടെ പാട്ട് റെക്കോർഡ് ചെയ്തു പുറത്തിറങ്ങിയപ്പോൾ സച്ചി പൊട്ടിക്കരിഞ്ഞിരുന്നു. ആ ഗാനം സച്ചി അത്രക്കും നെഞ്ചോട് ചേർത്തിരുന്നു. എന്നെ വിളിച്ചു കുറെ നേരം കരഞ്ഞു. എന്നിട്ട് ആ പാട്ട് എനിക്ക് അയച്ചു തന്നു. മനസ്സുകൊണ്ട് ആഴത്തിൽ സ്നേഹിക്കുന്നയാൾ ആണ് സച്ചി. സജി മനോരമക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ.