സുമിത്രയായി മനംകവർന്ന നടി മീര വാസുദേവൻ വീണ്ടും വിവാഹം കഴിക്കുന്നു; സന്തോഷത്തിൽ താരം പറഞ്ഞത് ഇങ്ങനെ..!!

5,563

ബ്ലെസി സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ തന്മാത്ര എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് മീര വാസുദേവൻ. അഭിനയ ലോകത്തിൽ മലയാളത്തിൽ മാത്രമല്ല താരം അഭിനയിച്ചിട്ടുള്ളത്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ അഭിനയ പടവാങ്ങൽ കാഴ്ച വെച്ചിട്ടുള്ള മീര, ജനിച്ചത് മുംബൈയിൽ ആണ്. എന്നാൽ മീര തന്റെ കരിയർ തുടങ്ങുന്നത് ഹിന്ദി ചിത്രങ്ങളിൽ കൂടി ആയിരുന്നു.

അവിടെ നിന്നും തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ചതിന് ശേഷം ആയിരുന്നു കരിയറിൽ ഒട്ടേറെ മുന്നേറ്റം ഉണ്ടാക്കിയ തന്മാത്രയിൽ അഭിനയിക്കുന്നത്.

meera vasudevan kudumba vilakku
meera vasudevan kudumba vilakku

നിരവധി താരങ്ങൾ ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ വേഷം ആയിരുന്നു തൻമാത്രയിൽ മോഹൻലാലിന്റെ ഭാര്യയുടെ വേഷം. എന്നാൽ ആ ചിത്രത്തിൽ കൂടി ഏറെ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞു എങ്കിൽ കൂടിയും പിന്നീട് നല്ല ചിത്രങ്ങൾ ഒന്നും തന്നെ മലയാളത്തിൽ നിന്നും മീരക്ക് ലഭിച്ചില്ല എന്നുള്ളതാണ് വാസ്തവം.

എന്നാൽ മലയാളം അറിയാത്ത തന്നെ തനിക്ക് മാനേജർ വന്നയാൾ തന്നെ മോശം ചിത്രങ്ങളുടെ ഭാഗമാക്കി മാറ്റുക ആയിരുന്നു എന്നായിരുന്നു മീര പിന്നീട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ വെളിപ്പെടുത്തിയത്. ജീവിതത്തിൽ രണ്ടു വിവാഹങ്ങൾ കഴിക്കുകയും വിവാഹ മോചനങ്ങൾ നേടുകയും ചെയ്ത ആൾ ആണ് മീര വാസുദേവ്.

എന്നാൽ താൻ വീണ്ടും വിവാഹം കഴിക്കാൻ പോകുന്നു എന്നുള്ള സന്തോഷം ആണ് ഇപ്പോൾ മീര വാസുദേവ് പങ്കുവെച്ചത്. സിനിമ മേഖലയിൽ നിന്നും നല്ല ചിത്രങ്ങൾ ലഭിക്കാതെ പോയ മീര പിന്നീട് തിരിച്ചു വന്നത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയൽ വഴി ആയിരുന്നു.

ഇതിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രമാക്കി ആയിരുന്നു മീര എത്തിയത്. ആദ്യ ഭർത്താവ് വിവാഹ മോചനം നേടിയ സ്ത്രീയുടെ വേഷത്തിൽ പോരാട്ടങ്ങൾ നേടിയ സ്ത്രീ ആയി ഒക്കെ ആണ് സുമിത്ര എന്ന കഥാപാത്രമായി മീര വാസുദേവൻ കുടുംബ വിളക്കിൽ എത്തുന്നത്.

എന്നാൽ ഇപ്പോൾ റേറ്റിങ് ഒന്നാം സ്ഥാനത്തിൽ നിൽക്കുന്ന സീരിയലിൽ സുമിത്ര തന്റെ രണ്ടാം വിവാഹത്തിനായി ഒരുങ്ങുകയാണ്. അതിനായി താരം വിവാഹ വേഷത്തിൽ ഉള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സുമിത്ര വിവാഹം കഴിക്കാൻ പോകുന്നു എന്ന തലവാചകത്തിൽ ആണ് താരം പോസ്റ്റ് ഇട്ടത്.