ആദ്യ ഭാര്യ മഞ്ജു പിള്ളയെ ഉപേക്ഷിച്ചു, കോടികളുടെ സ്വത്തുണ്ടെങ്കിലും വാടക വീട്ടിൽ; ഒരു കാലത്തിൽ വീട്ടമ്മമാരുടെ ഹരമായിരുന്ന നടൻ മുകുന്ദന്റെ ജീവിതം..!!

7,290

ദൂരദർശൻ മലയാളത്തിൽ സംപ്രേഷണം ചെയ്ത ജ്വാലയായി എന്ന സീരിയൽ വഴി പ്രേക്ഷക ലക്ഷങ്ങളുടെ മനസുകളിൽ ഇടം നേടിയ താരമാണ് മുകുന്ദൻ. അമ്പതിൽ അധികം സിനിമകളിലും ഒപ്പം ഒട്ടേറെ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ആൾ കൂടിയാണ് മുകുന്ദൻ.

തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയത്തിന്റെ പാഠങ്ങൾ പഠിച്ചെടുത്ത മുകുന്ദൻ തന്റെ പ്രതിഭ തെളിയിച്ചത് സീരിയലുകളിൽ ആയിരുന്നു. ജോഷി സംവിധാനം ചെയ്ത സൈന്യം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മുകുന്ദൻ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

തുടർന്ന് ചെറിയ വേഷങ്ങൾ ചെയ്ത മുകുന്ദൻ എന്നാൽ പിന്നീട് പ്രേക്ഷക ശ്രദ്ധ നേടുന്നത് സീരിയൽ ലോകത്തിലേക്ക് എത്തുന്നതിൽ കൂടി ആയിരുന്നു. മമ്മൂട്ടിക്കൊപ്പം പൊന്തമാടയിലും മോഹൻലാലിനൊപ്പം പവിത്രത്തിലും അടക്കം അഭിനയിച്ചിട്ടുള്ള പ്രതിഭാശാലിയായ അഭിനേതാവ് ആയിരുന്നു മുകുന്ദൻ.

എന്നാൽ ഇടക്കാലങ്ങളിൽ അഭിനയ ലോകത്തിൽ നിന്നും ഇടവേളയെടുത്ത താരം പിന്നീട് തിരിച്ചുവരവ് നടത്തിയത് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഭ്രമണം എന്ന സീരിയൽ വഴി ആയിരുന്നു. തുടർന്ന് രാക്കുയിൽ, ആൺ പിറന്നോൾ തുടങ്ങിയ സീരിയലുകളിൽ മുകുന്ദൻ അഭിനയിച്ചു.

ഗംഗാധരൻ മേനോന്റെയും രുഗ്മണി അമ്മയുടെയും മകനായി ഒറ്റപ്പാലത്തെ വലിയ തറവാട്ടിൽ ആയിരുന്നു മുകുന്ദൻ ജനിക്കുന്നത്. കോടികൾ വരുന്ന ഭൂ സ്വത്തുക്കൾക്ക് ഉടമയാണെങ്കിൽ കൂടിയും വർഷങ്ങൾ ആയി തിരുവനന്തപുരത്ത് വാടക വീട്ടിൽ ആണ് മുകുന്ദൻ താമസിക്കുന്നത്.

സീരിയൽ അഭിനയവും മക്കളുടെ പഠനങ്ങളും ഒക്കെ ആയി താരം തിരുവന്തപുരത്താണ് വര്ഷങ്ങളായി ഉള്ളത്. ഒറ്റപ്പാലം ആയിരുന്നു ജന്മ സ്ഥലം എങ്കിൽ കൂടിയും താൻ എന്താണ് തിരുവന്തപുരത്ത് സ്വന്തമായി വീട് നേടാത്തത് എന്ന് മുകുന്ദൻ പറയുന്നത് ഇങ്ങനെയാണ്.

സ്വന്തമായി തിരുവന്തപുരത്ത് ഒരു വീട് വെച്ചാൽ പിന്നെ താൻ ഒരിക്കലും തനിക്ക് സ്വന്തം നാട്ടിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാവില്ല എന്ന് കരുതിയാണ് കഴിഞ്ഞ ഇരുപത് വര്ഷങ്ങളായി താൻ വാടക വീട്ടിൽ കഴിയുന്നത് എന്നും മുകുന്ദൻ പറയുന്നു. ആദ്യ വിവാഹം കഴിക്കുന്നത് നടി മഞ്ജു പിള്ളയെ ആയിരുന്നു.

തുടർന്ന് ഇരുവരും വിവാഹ മോചനം നേടുകയും തുടർന്ന് താരം മറ്റൊരു വിവാഹം കഴിക്കുകയും ആയിരുന്നു. ഭാര്യയും ഒരു മകനും ഒരു മകളും ആണ് മുകുന്ദനുള്ളത്. മഞ്ജു പിള്ളക്ക് ഒരു മകൾ ആണ് ഉള്ളത്. മുകുന്ദനെ പോലെ തന്ന അഭിനയ ലോകത്തിൽ സജീവമാണ് മഞ്ജു പിള്ളയും.

You might also like