യുവാവിനെ ബോണറ്റിൽ വെച്ച് യുവതി വണ്ടി ഓടിച്ചത് ഒരു കിലോമീറ്റർ; സംഭവം ഇങ്ങനെ..!!

65

ബാംഗ്ലൂർ ഞാനഗംഗ നഗറിൽ ആണ് കഴിഞ്ഞ ദിവസം വാഹനം ഇടിച്ചുള്ള വാക്ക് തർക്കത്തിൽ യുവാവിനെ യുവതി കാറിന്റെ ബോണറ്റിൽ ഇരുത്തി വാഹനം ഓടിച്ചതാണ് ഇപ്പോൾ വാർത്ത ആകുന്നത്.

ജ്ഞാന ഗംഗ നഗറിൽ ഉള്ളാൾ ജങ്ഷനിൽ ആണ് ട്രാഫിക്കിന് ഇടയിൽ വാഹനങ്ങൾ തമ്മിൽ ഉരസിയത്. തുടർന്ന് ടാറ്റ നെസ്‌സോൺ കാറിൽ ഓടിച്ച യുവതിയും (ശ്വേതാ)

മാരുതി സ്വിഫ്റ്റ് കാറിൽ എത്തിയ യുവാവും (ദർശൻ) തമ്മിൽ വാക്ക് തർക്കങ്ങൾ ഉണ്ടായത്.

തുടർന്ന് തർക്കം രൂക്ഷമായപ്പോൾ യുവതിയുടെ വാഹനത്തിന്റെ ബോണറ്റിന്റെ മുകളിൽ യുവാവ് കയറി ഇരിക്കുക ആയിരുന്നു. എന്നാൽ സിഗ്നൽ തുറന്നപ്പോൾ യുവതി ബോണറ്റിൽ ഇരിക്കുന്ന യുവാവുമായി വാഹനം ഓടിച്ചു.

യുവാവ് നിർത്താൻ ആവശ്യപ്പെട്ടു എങ്കിൽ കൂടിയും യുവതി ഒരു കിലോ മീറ്ററോളം സഹസിക യാത്ര നടത്തി. പിന്നാലെ ബൈക്കിൽ എത്തിയ യുവാവിന്റെ സുഹൃത്തുക്കൾ ആണ് സാഹസിക യാത്രയുടെ ദൃശ്യങ്ങൾ ഫോണിൽ ഷൂട്ട് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുകയും ചെയ്തത്.

സംഭവത്തിൽ രോക്ഷാകുലരായ യുവാക്കളും കൂട്ടുകാരും യുവതിയുടെ വാഹനത്തിന്റെ ചില്ലുകൾ മുഴുവൻ അടിച്ചു തകർത്തു. സംഭവത്തിൽ സിസിടിവി പരിശോധിച്ച പോലീസ് ഉദോഗസ്ഥർ യുവതിയെയും യുവാവിനെയും കസ്റ്റഡിയിൽ എടുത്തു. കൂടാതെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച രണ്ടുപേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.

You might also like