മോഹൻലാലിനെ ആരാധകരും കൈവിട്ടോ; കരിയറിലെ ഏറ്റവും ഹൈപ്പ് കുറഞ്ഞ ചിത്രമായി എലോൺ നാളെ തീയറ്ററുകളിൽ..!!

1,591

കഴിഞ്ഞ വര്ഷം ഷൂട്ടിങ് പൂർത്തിയായ ചിത്രം മൂന്നു മാസങ്ങൾക്ക് ശേഷം ആണ് തീയറ്ററുകളിലേക്ക് എത്തുന്നത്. കടുവ, കാപ്പ എന്നി ചിത്രങ്ങൾക്ക് മുന്നേ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ആയിരുന്നു മോഹൻലാൽ നായകനായി എത്തുന്ന എലോൺ.

മോഹൻലാൽ മാത്രമുള്ള ചിത്രം പതിനെട്ട് ദിവസങ്ങൾ കൊണ്ടാണ് ഷൂട്ടിങ് പൂർത്തീകരിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം കഴിഞ്ഞ വര്ഷം ഒക്ടോബറിൽ ഷൂട്ടിങ് പൂർത്തി ആയതാണ്. എന്നാൽ ചിത്രം ഇപ്പോൾ ജനുവരി 26 ആണ് തീയറ്ററുകളിൽ എത്തുന്നത്.

ചിത്രം തീയറ്ററുകളിലേക്ക് എത്തുമ്പോൾ സാധാരണ മോഹൻലാൽ ചിത്രങ്ങൾക്കുള്ള ആവേശമോ ഹൈപ്പോ ഒന്നും തന്നെ ഇല്ലാതെയാണ് എത്തുന്നത്. ബുക്ക് മൈ ഷോയിൽ അടക്കം വലിയ ചലനം ഉണ്ടാക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞട്ടില്ല. തുടർച്ചയായ പരാജയങ്ങൾ തന്നെയാണ് ഇതിനുള്ള കാരണം.

ആറാട്ടും മോൺസ്റ്ററും അടക്കമുള്ള പരാജയത്തിന് ശേഷം മോഹൻലാൽ നായകനായി തീയറ്ററുകളിൽ എത്തുന്ന ചിത്രം എന്നുള്ള പ്രത്യേകതയും എലോണിനുണ്ട്. സാധാരണ ചിത്രത്തിന്റെ റിലീസിന് മുന്നേ ആരാധകർ ഫാൻസ്‌ ഷോയും ആഘോഷങ്ങളും എല്ലാം ഉണ്ടെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ അടക്കം വലിയ ആരവങ്ങൾ ഇല്ലാതെയാണ് ഇത്തവണ ഒരു മോഹൻലാൽ സിനിമ എത്തുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത സൗണ്ട് ഓഫ് ബൂട്ട്, ടൈം, മദിരാശി, ജിഞ്ചർ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ് ആയ രാജേഷ് ജയരാമൻ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫോർ മ്യൂസിക് ആണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്.

You might also like