ഫോട്ടോ എടുക്കാൻ വന്നവൻ ചുംബിക്കാൻ ശ്രമിച്ചു; ട്രെയിൻ യാത്രക്കിടയിൽ ഉണ്ടായ മോശം അനുഭവം പറഞ്ഞു ശ്രീവിദ്യ മുല്ലശ്ശേരി..!!

115

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മിനി സ്‌ക്രീനിൽ നിന്നും ഏറെ ആരാധകർ ഉണ്ടാക്കിയ ശ്രീവിദ്യ മുല്ലശ്ശേരി. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ കൂടി ആയിരുന്നു താരം കൂടുതൽ ആരാധകരെ ഉണ്ടാക്കിയത്. എന്നാൽ താരം ചില ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കാമ്പസ് ഡയറി എന്ന ചിത്രത്തിൽ കൂടി ആയിരുന്നു താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. തുടർന്ന് കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോ മ്പു കഥ, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമായി മാറി. ആളുകൾ കൂടുതൽ ആയും ശ്രീവിദ്യയുടെ വിശേഷങ്ങൾ അറിയുന്നത് ശ്രീവിദ്യ മുല്ലശ്ശേരി എന്ന യൂട്യൂബ് ചാനെൽ വഴിയാണ്.

ആറു വര്ഷം നീണ്ടു നിന്ന പ്രണയത്തിന് ശേഷം ഇപ്പോൾ ശ്രീവിദ്യയുടെ വിവാഹ നിശ്ചയവും കഴിഞ്ഞു. ജിം ബും ബ എന്ന ചിത്രത്തിന്റെ സംവിധായകനായ രാഹുൽ രാമചന്ദ്രനെ ആണ് ശ്രീവിദ്യ വിവാഹം കഴിക്കാൻ പോകുന്നത്. യാത്രകൾ ചെയ്യുന്നതിന്റെ അടക്കം ബ്ലോഗുകൾ ചെയ്യുന്ന താരത്തിന്റെ വീട് കാസർഗോഡാണ്.

ഒരിക്കൽ വീട്ടിൽ നിന്നും കൊച്ചിയിലേക്ക് ട്രെയിനിൽ യാത്രക്കിടയിൽ ഉണ്ടായ മോശം അനുഭവം പറയുകയാണ് ശ്രീവിദ്യ മുല്ലശ്ശേരി ഇപ്പോൾ..

വീട്ടിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടയിൽ ആണ് സംഭവം. ഞാൻ യാത്ര ചെയ്യുന്നത് അനിയന്റെ ഗിത്താർ ഒക്കെ ആയിട്ടാണ്. താൻ മാസ്കും തൊപ്പിയിൽ എല്ലാം ധരിച്ചിട്ടുണ്ട്. പെട്ടന്ന് ആർക്കും തന്നെ തിരിച്ചറിയാൻ കഴിയില്ല എന്ന് താൻ കരുതി. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ തനിക്ക് മുന്നിൽ ഒരു പയ്യൻ വന്നിരുന്നു.

ഗിത്താറും മാസ്കും തൊപ്പിയിൽ എല്ലാം ഉള്ളതുകൊണ്ട് തന്നെ പെട്ടന്ന് കണ്ടാൽ ഒരു മ്യൂസിഷ്യൻ ആണെന്ന് തോന്നുകയുള്ളൂ. എന്നാൽ തന്നെ ഞെട്ടിച്ചുകൊണ്ട് ആ പയ്യൻ ശ്രീവിദ്യ മുല്ലശ്ശേരി അല്ലെ.. എന്ന് ചോദിക്കുകയും ആ മാസ്ക് ഒന്ന് മാറ്റമോ എന്ന് ചോദിക്കുകയും ചെയ്തു. പെട്ടന്നുള്ള ആ ചോദ്യത്തിൽ ഞാൻ ശെരിക്കും ഭയന്നുപോയി.

തുടർന്ന് അവനു തനിക്കൊപ്പം ഒരു ഫോട്ടോ എടുക്കണം എന്നുള്ളതായി ആവശ്യം. ഫോട്ടോ എടുത്തു കഴിയുമ്പോൾ പോകുമല്ലോ എന്ന് കരുതി ഞാൻ സമ്മതിച്ചപ്പോൾ അവൻ തന്റെ വീട്ടിൽ വന്നിരുന്നു എന്നും തന്നെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും കയ്യിൽ കയറി പിടിക്കുകയും കയ്യിൽ ഉമ്മ വെക്കാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ ഞാൻ കയ്യ് തട്ടിമാറ്റി. അവൻ അപ്പോൾ തന്നെ ഓടി രക്ഷപ്പെട്ടു. ഷോക്ക് ആയി പോയ എനിക്ക് അടുത്തിരിക്കുന്ന ആളുകൾ വെള്ളമൊക്കെ തന്നു.