തത്തയെ പിടിക്കാൻ തലപോയ തെങ്ങിൽ കയറിയ പ്ലസ് ടു വിദ്യാർത്ഥി തെങ്ങിൽ നിന്നും വീണുമരിച്ചു..!!

46

ആലപ്പുഴ കണ്ടല്ലൂർ സ്വദേശികളായ സുനിൽ നിഷ ദമ്പതികളുടെ മകൻ പതിനേഴ് വയസുള്ള കൃഷ്ണ ചൈതന്യ കുമാരവര്മയാണ് തത്തയെ പിടിക്കാൻ തലപോയ തെങ്ങിൽ കയറുകയും തെങ്ങിൽ നിന്നും വീണു പരിക്കേറ്റതോടെ മരിക്കുകയും ചെയ്തത്.

കൃഷ്ണ തലപോയ തെങ്ങിന്റെ മുകളിൽ തത്തയുടെ കൂടു കണ്ടതോടെ തത്തയെ പിടിക്കാൻ വേണ്ടി തെങ്ങിൽ കയറുക ആയിരുന്നു.

എന്നാൽ തെങ്ങിൽ കയറുന്നതിന്റെ ഇടയിൽ പകുതി എത്തിയപ്പോൾ നിയന്ത്രണം പോയ കൃഷ്ണ ചൈതന്യ തെങ്ങിൽ നിന്നും താഴെ വീഴുന്നത്.

തെങ്ങിൽ നിന്നും വീണു ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്ന ചൈതന്യയെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിൽ കൂടിയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുതുകുളം ഹയർസെക്കന്ററി സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് കൃഷ്ണ ചൈതന്യ. പുല്ലുകുളങ്ങര കൊച്ചിയുടെ ജെട്ടി റോഡിൽ ഷാപ്പ് മുക്കിൽ ഉള്ള തെങ്ങിൽ ആണ് കൃഷ്ണചയ്‌തന്യ കയറിയത്.