നടൻ ഹരീഷ് പെങ്ങൻ അന്തരിച്ചു; അന്ത്യം കരൾ രോഗത്തെ തുടർന്ന്..!!

204

മലയാളത്തിന്റെ പ്രിയ നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ രോഗ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ചെറിയ വയറു വേദനയായി ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ നടത്തിയ പരിശോധനയിൽ ആണ് കരൾ രോഗം ആണെന്ന് കണ്ടെത്തിയത്.

തുടർന്ന് കരൾ മാറ്റിവെക്കാൻ ഹരീഷിന്റെ ഇരട്ട സഹോദരിയിൽ നിന്നും കരൾ ലഭിച്ചു എങ്കിൽ കൂടിയും ഭീമമായ തുക ശസ്ത്രക്രീയക്ക് വേണ്ടി വരുന്നത് കൊണ്ട് സഹ പ്രവർത്തകരും ബന്ധുക്കളും സഹായം അഭ്യർത്ഥിച്ച് രംഗത്ത് വന്നിരുന്നു.

ജാനേ മൻ , മഹേഷിന്റെ പ്രതികാരം , മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.