പ്രിയ ആനന്ദിന് ഒപ്പം അഭിനയിക്കുന്നവർ ദുരൂഹമായി മരിക്കുന്നു; വിവാദത്തിന് നടിയുടെ മറുപടി ഇങ്ങനെ..!!

37

എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമക്കും സുപരിചിതമായ നടിയാണ് പ്രിയ ആനന്ദ്. പ്രിയ ആനന്ദിന് എതിരെ വിചിത്രമായാ ആരോപണവുമായി ആണ് സോഷ്യൽ മീഡിയയിൽ ട്രോളന്മാർ എത്തിയിരിക്കുകയാണ്.

പ്രിയയുടെ കൂടെ അഭിനയിച്ചാൽ ആയുസ്സ് കുറയും എന്നാണ് ഇവർ പറയുന്നത്. ഇത്തരത്തിൽ ഒരു കമന്റ് ട്വിറ്ററിൽ പ്രിയയുടെ പോസ്റ്റിൽ വിമർശനകൻ കുറിക്കുകയും ചെയ്തു.

മലയാളത്തിന് ഒപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും നിരവധി ചിത്രങ്ങൾ ചെയ്തിട്ടുള്ള നടി, ശ്രീദേവിക്ക് ഒപ്പം ഇംഗ്ലീഷ് വിഗ്‌ളീഷ് എന്ന ചിത്രത്തിൽ കൂടി ആണ് എത്തിയത്, ഇതിന് ശേഷമാണ് ശ്രീദേവി മരിക്കുന്നത്. തുടർന്ന്, നടനും രാഷ്ട്രീയ നേതാവും ആയ റിതേഷിന് ഒപ്പം എൽകെജി എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം റിതേഷും ഹൃദയാഘാതം മൂലം മരിച്ചിരുന്നു. തുടർന്നാണ് പ്രിയ അഭിനയിക്കുന്ന ചിത്രത്തിലെ താരങ്ങൾ മരിക്കും എന്ന രീതിയിൽ നീചമായ വാർത്ത എത്തിയത്.

എന്നാൽ ഈ വിഷയത്തിൽ കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് പ്രിയ ആനന്ദ് ഇപ്പോൾ, പ്രിയയുടെ വാക്കുകൾ ഇങ്ങനെ,

”നിങ്ങളെ പോലുള്ള ആളുകളോട് സാധാരണ ഞാൻ പ്രതികരിക്കാറില്ല. പക്ഷേ വളരെ ക്രൂരവും ബുദ്ധിഹീനവുമായ കാര്യമാണിതെന്ന് നിങ്ങളോട് പറയാൻ ഞാനാഗ്രഹിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ ഇത്തരം കാര്യങ്ങൾ വിളിച്ചു പറയാൻ എളുപ്പമാണ്, പക്ഷേ ഇതിനു മറുപടി പറഞ്ഞാൽ ഞാൻ നിങ്ങളേക്കാൾ താഴ്ന്നു പോകും,” എന്നാണ് പ്രിയ ട്വീറ്റിനു മറുപടി നൽകിയത്.

You might also like