മകളുടെ കല്യാണം നടത്താൻ നിവൃത്തിയില്ലാതെ സഹായമഭ്യർത്ഥിച്ചത് ഭരതനും പത്മരാജനും കൂടി കൊണ്ട് വന്ന നടനോട് ആയിരുന്നു; സുപ്പർതാരമായിരുന്ന നടൻ ഭാര്യയോട് ചോദിക്കാൻ ആയിരുന്നു നിർദ്ദേശിച്ചത്; സുരേഷ് ഗോപിയും ദിലീപും സഹായിക്കാൻ എത്തിയപ്പോൾ മുഖതിരിച്ചവർ ഒട്ടേറെ; കെപിഎസി ലളിതയുടെ സിനിമ ജീവിതം സമ്പന്നവും സ്വകാര്യ ജീവിതം ദുരിതവുമായിരുന്നു..!!

6,455

മലയാള സിനിമകണ്ട എക്കാലത്തെയും മികച്ച നടിമാരുടെ അല്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആയിരുന്നു നടി കെപിഎസി ലളിത.

വിയോഗമറിഞ്ഞു നിരവധി ആളുകൾ താരങ്ങൾ കാണാൻ എത്തിയിരുന്നു. എന്നാൽ ജീവിതത്തിൽ ദുരിതക്കയത്തിൽ നിൽക്കുമ്പോൾ ഒന്ന് കൈപിടിച്ചു ഉയർത്താൻ വളരെ കുറച്ചു ആളുകൾ മാത്രം ആയിരുന്നു ഉണ്ടായിരുന്നത് എന്നുള്ള സത്യം.

ഭരതൻ എന്ന ഏറ്റവും മികച്ച സംവിധായകൻ ആയിരുന്നു കെപിഎസി ലളിതയുടെ ഭർത്താവ്. ഒരേ സമയം ലളിതയുടെ കലാജീവിതത്തിൽ അവിസ്മരണീയവും അതുപോലെ സ്വകാര്യ ജീവിതത്തിൽ ശാപവുമായി മാറിയിരുന്നു.

മറ്റൊരു നടിയുമായി ഭരതൻ വിവാഹ ശേഷവും പ്രണയത്തിൽ ആയിരുന്നു. അത് ലളിതയെ വല്ലാതെ തളർത്തിയിരുന്നു. എന്നാൽ അതിനേക്കാൾ ഒക്കെ വലുത് ആയിരുന്നു വൈശാലി എന്ന ചിത്രത്തിൽ കൂടി ഭരതൻ ഉണ്ടാക്കി വെച്ച കടങ്ങൾ.

വൈശാലി എന്ന ചിത്രങ്ങൾ സാമ്പത്തികമായി വിജയം ആയിരുന്നു. എന്നാൽ വൈശാലിയോടുള്ള ഇഷ്ടംകൊണ്ട് ഭരതൻ ചെന്നൈയിൽ ഒരു കൂറ്റൻ വീട് പണിതു. അത് തന്നെയായിരുന്നു എല്ലാത്തിന്റെയും പതനത്തിന് തുടക്കവും. കടങ്ങൾ കയറി മുങ്ങാൻ തുടങ്ങി. ഒപ്പം നിരവധി ആളുകൾക്ക് കൈ മറന്ന് ഭരതൻ സഹായങ്ങൾ നൽകി.

എന്നാൽ ഭരതന്റെ വിയോഗത്തോടെ അദ്ദേഹം വരുത്തിവെച്ച കടങ്ങൾ തീർക്കാൻ നെട്ടോട്ടം ഓടേണ്ട അവസ്ഥയിലേക്ക് ലളിതയെത്തി. ഭരതന്റെ പണിത സ്വപ്ന വീട് വിറ്റിട്ടും ലളിതക്ക് കടങ്ങൾ തീർക്കാൻ കഴിഞ്ഞില്ല. അതിന്റെ ഇടയിൽ ആയിരുന്നു മകന് അപകടം സംഭവിക്കുന്നത്.

ജീവിതത്തിൽ എവിടെയോ പാളിപ്പോയ സിദ്ധാർത്ഥിന്റെ അപകടം കൂടി എത്തിയപ്പോൾ ആകെ തകർന്ന കെപിഎസി ലളിത ഉള്ളത് മുഴുവൻ നൽകിയാണ് മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. എന്നിട്ടും കടമ്പകൾ ഏറെ മുന്നിൽ വന്നു കൊണ്ടേ ഇരുന്നു. കടങ്ങൾ തീർക്കാൻ സിനിമക്ക് ഒപ്പം സീരിയൽ രംഗത്ത് കൂടി സജീവമായി ലളിത.

തിരക്കുള്ള രാപകൽ ഉള്ള അധ്വാനത്തിൽ സ്വന്തം ആരോഗ്യം നോക്കാതെ ലളിത ജോലി ചെയ്തു കൊണ്ടേ ഇരുന്നു. മകളുടെ വിവാഹം. തന്റെ ഏറ്റവും വലിയ സ്വപ്നത്തിൽ ഒന്ന്. കടം ചോദിച്ചത്. ഭരതനും പത്മരാജനും കൂടി നടനാക്കിയ സൂപ്പർ താരമാക്കിയ നടന്റെ മുന്നിൽ.

കടം ചോദിച്ചപ്പോൾ ഭാര്യയോട് ചോദിക്കാൻ ആയിരുന്നു മറുപടി ലഭിച്ചത്. തകർന്നു പോയ നിമിഷങ്ങളിൽ ഒന്നാണ്. എന്നാൽ അപ്പോൾ എല്ലാം സഹായിക്കാൻ ഓടിയെത്തിയത് ദിലീപ് ആയിരുന്നു. ആഗ്രഹിച്ചതിൽ കൂടുതൽ നൽകി. മകളുടെ വിവാഹ സമയത്തിൽ ഏറ്റവും കൂടുതൽ സഹായങ്ങൾ നൽകിയത് ദിലീപ് ആയിരുന്നു.

സ്വർണ്ണം ദിലീപ് തലേ ദിവസം തന്നെ എത്തിച്ചു. പണം ചോദിച്ചു ലളിത പോയ നടൻ പിന്നീട് അമ്പതിനായിരം രൂപ നൽകി സംഭവം ഒതുക്കി. എന്നാൽ സിദ്ധാർഥ് അപകടത്തിൽ പെടുമ്പോഴും അദ്ദേഹത്തിന് സിനിമയിൽ അവസരങ്ങൾ നൽകിയതും ദിലീപ് ആയിരുന്നു. കൂടാതെ ചികിത്സ സഹായങ്ങൾ നൽകാൻ സുരേഷ് ഗോപിയും ഉണ്ടായിരുന്നു.

തന്നെ സഹായിച്ചവരുടെ പേരുകൾ അഭിമുഖങ്ങളിൽ പറയാൻ യാതൊരു മടിയും ലളിത കാട്ടിയിട്ടില്ല. എന്നാൽ അതിൽ പറഞ്ഞ പേരുകൾ ദിലീപും സുരേഷ് ഗോപിയും സംവിധായകൻ ഫാസിൽ , ലാൽ , ജയരാജ് എന്നിവർ മാത്രം ആയിരുന്നു എന്നുള്ളത് ആണ് സത്യം. എന്നാൽ കെപിഎസി ലളിത അവസാന കാലത്തിൽ വിളിക്കുമ്പോൾ കടം ചോദിക്കാൻ ആണെന്ന് കരുതി ഫോൺ എടുക്കാത്ത ഒട്ടേറ്റ താരങ്ങൾ ഉണ്ടായിരുന്നു. ചില സൂപ്പർ താരങ്ങൾ.