തൃശൂർ എന്നും ഹൃദയത്തിൽ ഉണ്ടാവും, എന്റെ വിശപ്പ് അടക്കിയ എന്നെ ചേർത്തുപിടിച്ച എല്ലാവർക്കും നന്ദി; സുരേഷ് ഗോപി..!!

96

ഇന്ത്യ വീണ്ടും മോഡി ഭരിക്കും, കേരളം എതിരാളികളെ നിഷ്ഭ്രമമാക്കി കോണ്ഗ്രസ്സ് സഖ്യം കൈകളിൽ ഒതുക്കി.

എല്ലാവരും തങ്ങളുടെ വിജയ പരാജങ്ങളുടെ മറുപടിയും സ്നേഹവും സന്തോഷവും അണികൾക്ക് ഒപ്പം പങ്കുവെച്ചു. വെറും 17 ദിവസം മാത്രമാണ് സുരേഷ് ഗോപി സ്ഥാനാർത്ഥി ആയി തൃശൂർ മണ്ഡലത്തിൽ ഉണ്ടായിരുന്നത് എങ്കിൽ കൂടിയും 2014നേക്കാൾ രണ്ട് ലക്ഷത്തിന് അടുത്ത് കൂടുതൽ വോട്ടുകൾ നേടി.

മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എങ്കിൽ കൂടിയും ഉജ്ജ്വല തേരോട്ടം തന്നെയാണ് സുരേഷ് ഗോപി തൃശ്ശൂർ നടത്തിയത്, 13 ബിജെപി സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശ് കേരളത്തിൽ നഷ്ടപ്പെട്ടപ്പോൾ ആ കൂട്ടത്തിൽ ഉണ്ടാവില്ല സുരേഷ് ഗോപി.

സുരേഷ് ഗോപി, തൃശ്ശൂരിനോടും അണികളോടുമായി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ,

തൃശൂർ എന്നും ഉണ്ടാകും ഈ ഹൃദയത്തിൽ,

എന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകിയ സ്നേഹത്തിന് നന്ദി
എന്റെ വിശപ്പടക്കിയ
എന്നെ ചേർത്തു പിടിച്ച
കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാർക്കും സ്നേഹിതർക്കും പ്രവർത്തകർക്കും തൃശൂർകാർക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി!

ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയർന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങൾ

You might also like