മൂന്നമതായി പക്ഷെ സുരേഷ് ഗോപി തൃശ്ശൂർ നേടിയത് ചരിത്ര മുന്നേറ്റം..!!

88

തുഷാർ വെള്ളാപ്പള്ളി ആയിരുന്നു തൃശ്ശൂർ ആദ്യം പ്രഖ്യാപിച്ചിരുന്ന എം ഡി എ സ്ഥാനാർത്ഥി എങ്കിൽ കൂടിയും, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ, തുഷാർ വയനാട്ടിലേക്ക് മാറി എങ്കിൽ കൂടിയും കെട്ടിവെച്ച കാശ് പോലും തിരിച്ചു പിടിക്കാൻ ആയില്ല.

സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം തൃശ്ശൂർ പ്രഖ്യാപിച്ചപ്പോൾ, തിരഞ്ഞെടുപ്പ് നടക്കാൻ ഉണ്ടായിരുന്നത് വെറും 17 ദിവസങ്ങൾ മാത്രം ആയിരുന്നു. തൃശൂർ പിടിക്കും എന്നും എടുക്കും എന്നൊക്കെ സുരേഷ് ഗോപി പ്രഖ്യാപനം നടത്തി എങ്കിൽ കൂടിയും ഫലം വന്നപ്പോൾ മൂന്നാം സ്ഥാനത്ത് എതിയുള്ളൂ.

എന്നാൽ, 2014 തിരഞ്ഞെടുപ്പിനെക്കാൾ ഒരു ലക്ഷത്തിൽ ഏറെ വോട്ടുകൾ കൂടുതൽ നേടാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞു എന്നുള്ളത് വലിയ നേട്ടം തന്നെയാണ്. ഇടത് പക്ഷ സ്ഥാനാർഥി ആയ രാജാജിയേക്കാൾ വെറും 20000 വോട്ടിന്റെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളു.

തൃശൂരിൽ ഏറെ ഓളമുണ്ടാക്കിയ നടന്‍ കൂടിയായ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായെങ്കിലും നേടിയിരിക്കുന്ന വോട്ടുകളുടെ എണ്ണം 293405 ആണ്. 191141 വോട്ടുകളുടെ വര്‍ധന.

2014ല്‍ കെപി ശ്രീശനായിരുന്നു തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി. മൂന്നാം സ്ഥാനത്തായ ശ്രീശൻ 102681 വോട്ടുകൾ മാത്രമാണ് നേടിയത്. നാട്ടിക, മണലൂർ, പുതുക്കാട് എന്നിവിടങ്ങളിലാണ് ബിജെപി വോട്ട് കൂടുതൽ നേടിയത്. തൃശൂരിൽ 12166 വോട്ട് മാത്രമാണ് ബിജെപി നേടിയത്. എന്നാൽ ഇത്തവണ കാര്യങ്ങള്‍ മാറി. താൻ ഒരു മികച്ച പോരാളി തന്നെ ആയിരുന്നു എന്ന് സുരേഷ് ഗോപി തെളിയിക്കുക തന്നെ ചെയ്തു.