സരിത രണ്ടും കൽപ്പിച്ച്; വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വിജയത്തിനെതിരെ സരിത കോടതിയിൽ..!!

34

സരിത നായർ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. എറണാകുളത്തും വയനാട്ടിലും സരിത നായർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ പത്രിക തള്ളിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയും സ്‌മൃതി ഇറാനിയും മത്സരിച്ച അമേഠിയിൽ മത്സരിക്കാൻ സരിതക്ക് ഇലക്ഷൻ കമ്മീഷൻ അനുമതി നൽകുകയും ചെയ്തു. അമേഠിയിൽ സരിതക്ക് ലഭിച്ചത് വെറും 500ൽ താഴെ വോട്ടുകൾ മാത്രവും.

എന്നാൽ, സരിത ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്, അമേഠിയിൽ യാതൊരു പ്രശ്നവും പറയാതെ സ്വീകരിച്ച പത്രിക വയനാട്ടിൽ സ്വീകരിച്ചിരുന്നില്ല.

തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് ആവശ്യം. ഹൈക്കോടതിയിലാണ് കേസ് കൊടുക്കുന്നത്. തെരഞ്ഞെടുപ്പ് അന്യായമായാണ് കേസ് ഉന്നയിക്കുക. രാഹുലിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് ആവശ്യം.

രാജ്യത്ത് മുഴുവൻ ശ്രദ്ധ നേടിയ വയനാട്ടിൽ 431770 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് രാഹുൽ ജയിച്ചത്, എന്നാൽ അമേഠിയിൽ സ്‌മൃതിക്ക് മുന്നിൽ ദയനീയ പരാജയം നേടുകയും ചെയ്തു.