ഇതാണ് സുരേഷ് ഗോപി; ഒരിക്കൽ കൂടി വാക്ക് പാലിച്ചു; പുതിയ സിനിമയുടെ അഡ്വാൻസും മാക്ക് നൽകി..!!

113

പറയുന്ന വാക്കുകളോടും ചെയ്യുന്ന പ്രവർത്തികളോടും അങ്ങേയറ്റം നീതി പുലർത്താൻ എന്നും ഒരാൾക്ക് കഴിയുന്നുണ്ട് എങ്കിൽ അയാൾ എന്നും മഹാൻ തന്നെ ആയിരിക്കും.

അത്തരത്തിൽ സിനിമ മേഖലയിലുള്ള ആൾ ആണ് സുരേഷ് ഗോപി. തനിക്ക് ലഭിക്കുന്ന ചിത്രങ്ങളുടെ അഡ്വാൻസ് തുടയും നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി താരങ്ങളുടെ സംഘടനായ എം ഏ എ ക്കായി നൽകും എന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് കോമഡി ഷോയിൽ അതിഥി ആയി എത്തിയപ്പോൾ ആയിരുന്നു ഈ പ്രഖ്യാപനം. ഇത്തരത്തിൽ ഉള്ള നിരവധി വാഗ്ദാനങ്ങൾ പലരും നൽകുന്നത് കണ്ടിട്ടുണ്ട് എങ്കിൽ കൂടിയും അതെല്ലാം കൃത്യമായി പാലിക്കുന്ന ആൾ ആണ് സുരേഷ് ഗോപി.

നേരത്തെ തന്റെ പുത്തൻ ചിത്രം ഒറ്റക്കൊമ്പന് ലഭിച്ച അഡ്വാൻസ് തുകയിൽ നിന്നും 2 ലക്ഷം സുരേഷ് ഗോപി മാക്ക് നൽകിയിരുന്നു. ഇപ്പോൾ വീണ്ടും ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ആദ്യ തുകയിൽ നിന്നും മിമിക്രി അസോസിയേഷന് സുരേഷ് ഗോപി പണം നൽകുന്നത്.

നടനും സംവിധായകനുമായ നാദിർഷ ആണ് സുരേഷ് ഗോപിയിൽ നിന്നും പണം സ്വീകരിച്ചത്. 2 ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്ന സുരേഷ് ഗോപി പങ്കു വെച്ച ചിത്രത്തിന് താഴെ നന്ദി പറഞ്ഞു നിരവധി താരങ്ങൾ ആണ് എത്തിയത്. സുരേഷ് ഗോപിയുടെ 255 ആം ചിത്രം ആണ് ലിസ്റ്റിൻ സ്റ്റീഫൻ ഒരുക്കുന്നത്.

അരുൺ വർമ്മ ആണ് ചിത്രം ഒരുക്കുന്നത്. കൊറോണ കാലത്തിന് ശേഷം ഏറെ കഷ്ടപ്പാടിലേക്ക് പോയ മേഖല ആണ് മിമിക്രി താരങ്ങളുടേത്. സ്റ്റേജ് ഷോകൾ അടക്കം നിന്നതോടെ പലരുടെയും വരുമാന മാർഗം പൂർണ്ണമായും നിന്നിരിക്കുകയാണ്.

അപ്പോൾ ആണ് സഹായങ്ങളുമായി സുരേഷ് ഗോപി എത്തിയത്. ജോഷി സംവിധാനം ചെയ്യുന്ന പാപ്പാൻ ആണ് ഇനി വരാൻ ഇരിക്കുന്ന സുരേഷ് ഗോപി ചിത്രം