സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചിട്ടുണ്ട്, അഭിനയിച്ചില്ലെങ്കിൽ ഞാൻ ചത്തുപോകും; സുരേഷ് ഗോപി..!!!

65

രാഷ്ട്രീയ വിജയങ്ങൾ നേടി മന്ത്രി സ്ഥാനം നേടിയ സുരേഷ് ഗോപി എന്നാൽ തനിക്ക് ഇഷ്ടമുള്ള പ്രവർത്തി അഭിനയം തന്നെയാണ് എന്ന് വീണ്ടും പറയുകയാണ്. തന്റെ പുതിയ ചിത്രം ഒറ്റക്കൊമ്പൻ സെപ്റ്റംബർ 6ന് തുടങ്ങുമ്പോൾ താനും ആ ചിത്രത്തിന്റെ ഭാഗമായി ഉണ്ടാവുമെന്നും ഒപ്പം വേറെ നിരവധി ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും പറയുകയാണ് സുരേഷ് ഗോപി.

ഒറ്റക്കൊമ്പൻ മാത്രമല്ല മറ്റ് ചിത്രങ്ങൾ കൂടി ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്റെ പേപ്പർ അമിത് ഷാ മാറ്റി വെച്ചിരിക്കുകയാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയിൽ ഷൂട്ടിൽ സെറ്റിൽ അതിനുള്ള സംവിധാനം ഒരുക്കണം എന്നാണ് ആഗ്രഹം. എന്നാൽ ഇതിന്റെ പേരിൽ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ താൻ രക്ഷപെട്ടു എന്നും സുരേഷ് ഗോപി പറയുന്നു.

ചരിത്രം രചിച്ച തൃശ്ശൂർ ജനങ്ങൾക്ക് വേണ്ടി നന്ദി സൂചകമായി ചെയ്യണം എന്ന് പറഞ്ഞതുകൊണ്ടാണ് മന്ത്രി സ്ഥാനത്തിന് വഴങ്ങിയത്. സിനിമ ഇല്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ല. അത് എന്റെ പാഷാനാണ്. സിനിമയിൽ അഭിനയിചില്ല എങ്കിൽ താൻ ചത്ത് പോകുമെന്നും സുരേഷ് ഗോപി.

You might also like