സുരേഷ് ഗോപിയോടുള്ള രാഷ്ട്രീയ എതിർപ്പുകൾ തീർക്കേണ്ടത് രാഷ്ട്രീയമായി തീർക്കുക; മാല പാർവതി..!!

59

സുരേഷ് ഗോപി നായകനായി എത്തിയ പാപ്പൻ അതിഗംഭീരമായ വിജയയാത്ര തുടരുകയാണ്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായകനായി എത്തിയത് സുരേഷ് ഗോപി ആയിരുന്നു. ത്രില്ലെർ ശ്രേണിയിൽ എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതൽ ലഭിക്കുന്നത് മികച്ച പ്രതികരണമാണ്.

ആർ ജെ ഷാൻ ഒരുക്കിയ തിരക്കഥയിൽ വമ്പൻ താരനിരയിൽ ആണ് ചിത്രം എത്തിയത്. ഗോകുൽ സുരേഷ്, നൈല ഉഷ, കനിഹ, ആശ ശരത്, സാധിക വേണുഗോപാൽ, നിത പിള്ള തുടങ്ങിയ വലിയ താരങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്. സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി നിന്ന സുരേഷ് ഗോപി വീണ്ടും സിനിമയിൽ സജീവമായി മാറുന്നത് ഇടക്കാലത്തിൽ ആയിരുന്നു.

എന്നാൽ ഇന്നും രാഷ്ട്രീയത്തിന്റെ പേരിൽ സുരേഷ് ഗോപിക്കെതിരെ ചില മോശം കമന്റ് വരുന്നുണ്ട്. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി മാല പാർവതി. മാല പാർവതി പങ്കുവെച്ച പാപ്പൻ എന്ന ചിത്രത്തിന്റെ പോസ്റ്ററിന്റെ താഴെ ആണ് രാഷ്ട്രീയപരമായി മോശം മന്റുകളുമായി ചില ആളുകൾ എത്തിയത്. ഈ വിഷയത്തിൽ തന്റെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മാല ഇപ്പോൾ.

രാഷ്ട്രീയ എതിർപ്പുകൾ തീര്ക്കേണ്ടത് രാഷ്ട്രീയമായി ആണ് എന്ന് മാല പറയുന്നു. ഫേസ്ബുക് കുറുപ്പ് വഴിയാണ് മാല പാർവതി ഇക്കാര്യം ആവശ്യപ്പെട്ടത്. ബഹുമാനപെട്ട എഫ്ബി പേജിലെ സ്നേഹിതന്മാരെ.. ഒരപേക്ഷയുണ്ട്. പാപ്പൻ ചിത്രത്തിന്റെ ഒരു പോസ്റ്റർ ഷെയർ ചെയ്തതോടെ പോസ്റ്റിനു താഴെ ചില മോശം കമെന്റുകൾ കാണാൻ ഇടയായി. ദയവ് ചെയ്ത് അത് ഒഴുവാക്കുക..

suresh gopi police officer paappan movie

നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ രാഷ്ട്രീയമായി തന്നെ തീർക്കാൻ ശ്രമിക്കുക മാല പാർവതി പറയുന്നു. പത്ത് കോടിയോളം മുതൽ മുടക്കിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എട്ട് കോടിയോളം രൂപയാണ് ചിത്രത്തിന് മൂന്നു ദിവസം കൊണ്ട് ബോക്സ് ഓഫീസിൽ നിന്നും നേടിയത്.

ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സി ഐ അബ്രഹാം മാത്യു മാത്തൻ എന്ന വേഷത്തിൽ ആണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തിയത്.