വിവാഹശേഷം ട്രിപ്പ് പോയ നാല് മലയാളികൾ വാഹന അപകടത്തിൽ ദാരുണാന്ത്യം; ഞെട്ടൽ വിട്ടുമാറാതെ കുടുംബവും നാട്ടുകാരും..!!

28

വിവാഹത്തിന് ശേഷം ട്രിപ്പ് പോയ നവദമ്പതികൾ വാഹന അപകടതത്തിൽ ദാരുണാന്ത്യം. നിർത്തിയിട്ട ടാങ്കർ ലോറിയുടെ പിന്നിൽ കാറിടിച്ച് കൂത്തുപറമ്പ് സ്വദേശികൾ ആയ ദമ്പതികൾ ആണ് മരണം നടന്നത്.

ബംഗളുരു മാണ്ഡ്യയിൽ വെച്ചാണ് അപകടം ഉണ്ടായത്. കൂത്തുപറമ്പ് പൂക്കോട് കുന്നപ്പാടി ബസാറിനടുത്ത ഈക്കിലിശ്ശേരി ജയദീപ് (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ ഏഴാംമൈലിലെ വീഡിയോഗ്രാഫർ കിരൺ (32) ഭാര്യ ചൊക്ലി യുപി. സ്‌കൂൾ അധ്യാപിക ജിൻസി (27) എന്നിവരാണ് മരിച്ചത്.

കിരണിന്റെയും ജിൻസിയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച്ച മാത്രമാണ് ആയിട്ടുള്ളൂ, കഴിഞ്ഞ ചൊവാഴ്ചയാണ് നാല് പേരും ട്രിപ്പിന് പോയത്.

പെട്രോൾ സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിന് പിന്നിൽ ആണ് കാർ ഇടിച്ചത്, ജയ്ദീപ് ആണ് വാഹനം ഓടിച്ചിരുന്നത്. വാഹനം പൂർണ്ണമായും തകരുകയും മൂന്നുപേർ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. വാഹനം ഓടിച്ചിരുന്ന ആൾ ഉറങ്ങി പോയത് ആണെന്ന് ആണ് പ്രാഥമിക നിഗമനം.