മോഹൻലാലിന്റേത് കന്നി വോട്ടല്ല, 19 വർഷത്തിന് ശേഷം പോളിങ് ബൂത്തിൽ; ലാൽ വരി നിന്നില്ല എന്നുള്ളതിന്റെ സത്യാവസ്ഥ ഇങ്ങനെ..!!

125

കേരളത്തിലെ ഏറ്റവും ശ്രദ്ധയാകർഷിച്ച വോട്ടിങ് മലയാള സിനിമയിലെ പ്രിയ നടൻ മോഹൻലാലിന്റേത് ആയിരുന്നു. 19 വർഷത്തിന് ശേഷമാണ് മോഹൻലാൽ വീണ്ടും പോളിംഗ് ബൂത്തിൽ എത്തിയത്.

ഇന്നലെ കേരളത്തിൽ അങ്ങോളമിങ്ങോളം ഒട്ടേറെ നടീ നടന്മാർ വോട്ട് ചെയ്യാൻ എത്തി എങ്കിലും, മോഹൻലാൽ വോട്ട് ചെയ്യാൻ എത്തി ഒരു മണിക്കൂർ വരിയിൽ നിൽക്കുന്ന അത്രയും സമയം ആരാധകർ ലാലേട്ടന് ജയ് വിളികളുമായി ബൂത്തിൽ ഉണ്ടായിരുന്നു. കേരളത്തിൽ ഒരു സ്ഥാനാർത്ഥിക്ക് പോലും കിട്ടാത്ത വരവേൽപ്പ് എന്ന് തന്നെ പറയാം.

തിരുവനന്തപുരം പൂജപ്പുരയിൽ മോഹൻലാലിന്റെ വീടിന്റെ അടുത്തുള്ള മുടവൻമുകൾ എൽ പി സ്‌കൂളിൽ 31 ആം നമ്പർ ബൂത്തിൽ ആയിരുന്നു ലാലിന്റെ വോട്ട്.

7 മണിക്ക് വോട്ടിങ് ആരംഭിച്ചു എങ്കിലും മോഹൻലാൽ എത്തിയത് രാവിലെ 7.40 ഓടെയായിരുന്നു. ലാൽ എത്തിയപ്പോൾ തന്നെ വോട്ടാരന്മാരുടെ നീണ്ട നിര ഉണ്ടായിരുന്നു.

പുതിയ വിവിപാറ്റ് സംവിധാനങ്ങൾ അടക്കം ഉള്ളതിനാൽ വളരെ പതുക്കെയാണ് എല്ലായിടത്തും വോട്ടിങ് പൂർത്തിയായിരുന്നത്. മെല്ലെ നീങ്ങി കൊണ്ടിരുന്ന മോഹൻലാലിന്റെ വരിയിലേക്ക് പോലീസ് ഉദ്യോഗസ്ഥർ എത്തുകയും വരി നിൽക്കാതെ വോട്ട് ചെയ്യാം എന്ന് പലവട്ടം ആവശ്യപ്പെടുകയും ചെയ്തു.

എല്ലാവരെയും പോലെ വരി നിൽക്കാം എന്നായിരുന്നു മോഹൻലാലിന്റെ അഭിപ്രായം, പോലീസിന്റെ അഭ്യർഥനക്ക് മോഹൻലാൽ വഴങ്ങിയതും ഇല്ല.

മോഹൻലാൽ പഠിച്ച സ്‌കൂൾ, സുഹൃത്തുക്കൾ, നാട്ടുകാർ ഇവരെ ഒക്കെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആയിരുന്നു മോഹൻലാൽ, ഇവരോടെല്ലാം വിശേഷങ്ങൾ പങ്കുവെച്ച് ഒരു മണിക്കൂർ ക്യൂ നിന്ന ശേഷം 8.45 ഓടെയാണ് മോഹൻലാൽ വോട്ട് ചെയ്ത് മടങ്ങിയത്.

നടൻ പൂജപ്പുര രാധാകൃഷ്ണൻ മോഹൻലാലിന്റെ തൊട്ട് പിന്നിൽ വോട്ട് ചെയ്യാൻ വരി നിന്നിരുന്നു. മോഹൻലാൽ വോട്ട് ചെയ്യാൻ എത്തി എന്നറിഞ്ഞപ്പോൾ സ്ത്രീകളും കുട്ടികളും അടക്കം വലിയ നിര തന്നെ എത്തിയത് പൊലീസിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. മോഹൻലാൽ വോട്ട് ചെയ്ത് പുറത്ത് ഇറങ്ങിയപ്പോൾ വലിയ ആവേശക്കടൽ തന്നെയാണ് അണപൊട്ടി എത്തിയത്.

https://youtu.be/QI3iXW4Rf80

You might also like