ജഗതി ശ്രീകുമാർ എഴുവർഷങ്ങൾക്ക് ശേഷം അഭിനയിച്ച പരസ്യ ചിത്രമെത്തി; പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും..!!

98

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തി. ആരാധകരുടെ നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് ആണ് ഇപ്പോൾ വിരാമം ആകുന്നത്.

2012ൽ കോഴിക്കോട് നിന്നും മടങ്ങുകയായിരുന്ന വാഹനം, മലപ്പറും തേഞ്ഞിപ്പാലത്ത് നടന്ന കാർ അപകടത്തിൽ ഗുരുതരമായ പരിക്കുകൾ ഏറ്റ മലയാളികളുടെ സ്വന്തം അമ്പിളിക്കല നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയിക്കാൻ എത്തിയിരിക്കുകയാണ്.

പരസ്യ ചിത്രത്തിൽ കൂടി തിരിച്ചെത്തുന്ന ജഗതി ശ്രീകുമാർ പരസ്യചിത്രത്തിനു പുറമെ രണ്ട് പുതിയ സിനിമകളുടെ കൂടെ ഭാഗമാകും. ‘ബി നിലവറയും ഷാര്‍ജ പള്ളിയും’ എന്നാണ് ഒരു ചിത്രത്തിന്റെ പേരിൽ നവാഗതനായ സൂരജ് സുകുമാര്‍ നായരുടെ ആദ്യ സംവിധാന സംരംഭമാണ് ഒരു സിനിമ. അതേസമയം ‘കബീറിന്റെ ദിവസങ്ങള്‍’ എന്ന ചിത്രത്തിലും ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നുണ്ട്. മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചേർന്നാണ് വർണ്ണ ഗംഭീരമായ ചടങ്ങിൽ ഹാസ്യ വിസ്മയത്തിന്റെ തിരിച്ചു വരവ് പരസ്യ ചിത്രം പ്രകാശനം ചെയ്തത്.

You might also like