പതിനാറാം വയസ്സിൽ കാൽ മുറിച്ച് മാറ്റിയ നടി സുധാ ചന്ദ്രൻ; പൊയ്കാലിൽ ചോര ഒഴുകിയിട്ടും വിജയിച്ചു കയറിയ ജീവിതം..!!

325

മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് നടി സുധാ ചന്ദ്രന്റേത്. മലയാളത്തിൽ ചുരുക്കം ചില സിനിമകളിൽ മാത്രമാണ് വേഷം ചെയ്തിട്ടുള്ളത് എങ്കിൽ കൂടിയും തെലുങ്ക് സിനിമയിൽ സജീവ സാന്നിധ്യം ആണ് സുധ. തമിഴ് നാട്ടിൽ വെച്ചു നടന്ന ഒരു അപകടത്തിൽ സുധയുടെ ഒരു കാൽ മുറിച്ചു കളഞ്ഞിട്ടും തളരാതെ ജീവിതം പോരാടി ജയിച്ച ഒട്ടനവധി ആളുകൾക്ക് പ്രചോദനം കൂടിയാണ് സുധ ചന്ദ്രൻ.

എന്നാൽ ജീവിതം പൊരുതി ജയിച്ച തന്റെ അനുഭവം തുറന്ന് പറയുകയാണ് സുധ ചന്ദ്രൻ,

ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രന്റെയും പാലക്കാട് സ്വദേശി തങ്കത്തിന്റെയും മകൾ ആണ് സുധാ ചന്ദ്രൻ. മൂന്നാം വയസ്സ്‌ മുതൽ നൃത്തം പഠിച്ച് ഇരുന്ന ആൾ ആണ് സുധാ ചന്ദ്രൻ. ഏഴാം വയസ്സിൽ അരങ്ങേറ്റം കുറിച്ച സുധാ നിരവധി വേദികളിൽ പിന്നീട് നൃത്തമാടി, എന്നാൽ നൃത്തം അന്നൊന്നും തനിക്ക് വലിയ ലഹരി ആയിരുന്നില്ല എന്നാണ് സുധാ പറയുന്നത്.

എന്നാൽ, പതിനാറാം വയസ്സിൽ നടന്ന അപകടം തന്റെ ജീവിതം തന്നെ മാറ്റി എന്നാണ് സുധാ പറയുന്നത്. 1981 ൽ തിരിച്ചിറപള്ളി ക്ഷേത്രത്തിൽ കുടുംബ സമേതം ദർശനം നടത്തി മടങ്ങുമ്പോൾ ആണ് സുധക്കും കുടുംബത്തിനും ബസ് അപകടം നടക്കുന്നത്. എന്നാൽ നിസാര പരിക്കുകൾ മാത്രമാണ് പറ്റി എങ്കിൽ കൂടിയും ഡോക്ടറുമാരുടെ അനാസ്ഥമൂലം ചെറിയ ഒരു പരിക്ക് പഴുക്കുക ആയിരുന്നു, തുടർന്ന് സുധയുടെ വലത് കാൽ മുറിച്ച് മാറ്റി.

എന്നാൽ, നൃത്തം ചെയ്യാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ ആണ് സുധക്ക് തന്റെ നൃത്തം എത്രത്തോളം വിലയുള്ളത് ആണെന്ന് മനസിലായത്.

ആറുമാസം ചികിത്സയിൽ ആയിരുന്ന സുധാ ജയ്‌പൂർ വെപ്പ് കാലുകളെ കുറിച്ച് അറിയുകയും തുടർന്ന് സൈദിയെ കാണാൻ എത്തുകയും തനിക്ക് ഈ പൊയ്കാലുകൾ വെച്ച് നൃത്തം ചെയ്യാൻ കഴിയുമോ എന്നുമാണ് സുധക്ക് അറിയേണ്ടിയിരുന്നത്.

കഴിയും എന്നായിരുന്നു ഡോക്ടർ നൽകിയ മറുപടി, പിന്നീട് ഓരോ ദിനങ്ങളും കൃത്രിമ കാലുകൾ വെച്ച് നൃത്തം ചെയ്യുന്നത് സ്വപ്നം കൊണ്ടായിരുന്നു, കഠിനമായ പരിശീലനമാണ് പിന്നീട് ഉണ്ടായത്, ചോര ഒഴുകി എങ്കിൽ കൂടിയും പിന്മാറാൻ സുധാ തയാറായിരുന്നില്ല.

തുടർന്ന് രണ്ടര വർഷം നീണ്ട കഠിന പരിശീലനത്തിന് ശേഷം സുധാ ചന്ദ്രൻ നൃത്തം ചെയ്തു വേദിയിൽ, വെറും നൃത്തം ആയിരുന്നില്ല അത്, മൂന്ന് മണിക്കൂർ തുടർച്ചയായി നൃത്തം ചെയ്ത് ഞെട്ടിച്ചു കളഞ്ഞു ആ അസാമാന്യ കലാകാരി.