ലൂസിഫറിലെ ഗോമതിയല്ലേ, എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം ആ കുഞ്ഞിന്റെ ചോദ്യം; ശ്രീയ രമേഷ്..!!

111

എന്നും എപ്പോഴും എന്ന മോഹൻലാൽ ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ കൂടി സിനിമയിൽ എത്തിയ അഭിനയെത്രിയാണ് ശ്രീയ രമേഷ്. തുടർന്ന് നിരവധി ടെലിവിഷൻ സീരിയലുകളിലും പരസ്യ ചിത്രങ്ങളുടെയും ഭാഗമായി ശ്രീയ.

എന്നാൽ ഈ വർഷം വമ്പം വിജയം നേടിയ മലയാള ചലച്ചിത്രം ലൂസിഫറിലെ ഗോമതി എന്ന വേഷം ഏറെ ശ്രദ്ധേയമായതായി ശ്രീയ പറയുന്നു, ആ വേഷം ചെയ്തതിൽ സുഹൃത്തുക്കൾ പലരും ചോദിച്ചിരുന്നു, അങ്ങനെ ഒരു വേഷത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന്. എന്നാൽ ആ വേഷം ലഭിച്ചതിൽ തനിക്ക് അഭിമാനം മാത്രമേ ഉള്ളൂ എന്നും ശ്രീയ പറയുന്നു.

അതിനെ കുറിച്ച് ശ്രീയ രമേഷ് പറയുന്നത് ഇങ്ങനെ,

ഞാൻ ഈ അടുത്ത് ആശുപത്രിയിൽ പോയപ്പോൾ അവിടെ ഒരു അച്ഛനും അമ്മയും കുഞ്ഞും ഡോക്ടറെ കാണാൻ എത്തിയിരുന്നു, എന്നെ നോക്കി ആ കുട്ടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, ആ കുഞ്ഞിന് ഓട്ടിസം ബാധിച്ചിരുന്നു, കുട്ടി സംസാരിക്കുമ്പോൾ അടങ്ങിയിരിക്കാൻ മാതാപിതാക്കൾ പറയുന്നുണ്ടായിരുന്നു, കുഞ്ഞു പറഞ്ഞത് എന്താണ് എന്നും എനിക്ക് മനസിലായില്ല.

എടിഎം കൗണ്ടറിൽ നിന്ന് ക്യാഷ് എടുക്കാൻ ചെന്നപ്പോൾ ആ കുഞ്ഞിന്റെ അച്ഛനും അമ്മയും എന്റെ അടുത്തേക്ക് വന്നു. ‘മാഡം സിനിമയിലുള്ള ആളല്ലേ, മകൻ കുറേ നേരമായി മാഡത്തിനോട് സംസാരിക്കണം എന്ന് പറഞ്ഞ് ബഹളം വെക്കുന്നു. ഒന്നു അടുത്തേക്ക് വരുമോ’ അവർ ചോദിച്ചു. ഞാൻ അവന്റെ അടുത്ത് ചെന്നപ്പോള്‍ ഒരൊറ്റ ചോദ്യം, ‘ലൂസിഫറിലെ ഗോമതിയല്ലേ…? ‘ അങ്ങനെ ഒരു ചോദ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. എനിക്ക് ഇതുവരെ കിട്ടിയ അംഗീകരങ്ങളിൽ ഏറ്റവും വലുത് ആ മോന്റെ പ്രതികരണമായിരുന്നു.’ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തില്‍ ആണ് ശ്രീയ രമേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

You might also like