മോഹൻലാൽ സർ അഭിനയിക്കുന്നത് കാണുമ്പോൾ കാമറക്ക് മുന്നിൽ ജീവിക്കുന്നത് പോലെ; കെ വി ആനന്ദ്..!!

78

ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പാൻ. മോഹൻലാൽ, സൂര്യ, ആര്യ, സയ്യേഷ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ആണ് കെ വി ആനന്ദ് ചിത്രത്തിലെ താരങ്ങളെ കുറിച്ച് മനസ്സ് തുറന്നത്, പ്രധാനമന്ത്രിയുടെ വേഷത്തിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത് എന്നും മറ്റൊരു താരത്തെ കൊണ്ടും ഇത്രയും മനോഹരമായി ഈ വേഷം ചെയ്യാൻ കഴിയില്ല എന്നും മോഹൻലാൽ ഒരു സ്പോൺട്ടെനിയസ് ആക്ടർ ആണ് എന്നും കെ വി ആനന്ദ് പറയുന്നു.

ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ മോഹൻലാൽ സർ അഭിനയിക്കുന്നത് കാണുമ്പോൾ ക്യാമറ മുന്നിൽ ഇല്ലാതെ ജീവിക്കുന്നത് ആയി ആണ് തോന്നിയത് എന്നും കെ വി ആനന്ദ് പറയുന്നു.

പ്രധാനമന്ത്രിയുടെ അംഗരക്ഷകൻ ആയി ആണ് സൂര്യ ചിത്രത്തിൽ എത്തുന്നത്, മോഹൻലാലിന്റെ മകന്റെ വേഷത്തിലാണ് ആര്യ അഭിനയിക്കുന്നത്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ, ഓഗസ്റ്റ് അവസാന വാരമാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിൽ രജനി കാന്ത്, സംവിധായകൻ ശങ്കർ എന്നീ വിശിഷ്ട അതിഥികൾക്ക് ഒപ്പം മോഹൻലാൽ, സൂര്യ, ഗാനരചയിതാവ് വൈരമുത്തു, സമുദ്രക്കനി, കെ വി ആനന്ദ്, ഹാരിസ് ജയരാജ് എന്നിവരും പങ്കെടുത്തു.

You might also like