അടിവസ്ത്രം ഊരി മോഷ്ടിക്കാൻ കയറിയ കള്ളന് കിട്ടിയത് മുട്ടൻ പണി; സംഭവം തിരുവനന്തപുരത്ത്..!!

52

അടിവസ്ത്രം ഊരി കളഞ്ഞത് ഇത്ര വലിയ പ്രശ്നം ആകും എന്നു ആ കള്ളൻ ഒരിക്കലും കരുതി കാണില്ല. വീട്ടിൽ കാക്കാൻ കയറിയപ്പോൾ അടിവസ്ത്രം ഊരി ഗ്രില്ലിൽ ബാക്കി ഉള്ള വസ്ത്രങ്ങൾ താഴെയും വിരിച്ചിട്ടു.

ആൾ താമസം ഇല്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിയ തിരുവനന്തപുരം പോത്തൻകോട് ജൂബിലിഭാവൻ ബിജു സെബാസ്റ്റ്യന് വിനയായത് സ്വന്തം വസ്ത്രങ്ങൾ തന്നെ ആയിരുന്നു.

മാങ്ങാട് ആൾ താമസം ഇല്ലാത്ത വീട്ടിൽ ആയിരുന്നു ബിജു മോഷ്ടിക്കാൻ കയറിയത്, തുടർന്ന് മഴ നനഞ്ഞ വസ്ത്രങ്ങൾ അഴിച്ചു ഇടുകയായിരുന്നു. തുടർന്നാണ് വീട് നോക്കാൻ ഏറ്റിരുന്ന ദമ്പതികൾ എത്തിയപ്പോൾ വീടിന് മുൻ വശത്ത് തൂക്കി വസ്ത്രങ്ങൾ കാണുന്നത്, തുടർന്ന് സംശയം തോന്നിയ ഇരുവരും സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ നടത്തിയ പരിശോധനയിൽ മുകളിൽ ആൾ ഉണ്ട് എന്ന് കണ്ടെത്തുക ആയിരുന്നു. തുടർന്നാണ് പോലിസിൽ വിവരം അറിയിക്കുന്നത്.

നാട്ടുകാർ കൂടി തന്നെ പിടികൂടുമെന്ന അവസ്ഥ വന്നപ്പോൾ ആണ് ബിജു വീടിന് മുകളിൽ നിന്നും ചാടിയത്, ചാടിയതിന്റെ ആക്കത്തിൽ വാരിയെല്ല് ഒടിയുക ആയിരുന്നു. ഓടാൻ പോലും ശേഷി ഇല്ലാത്ത ബിജുവിനെ തുടർന്ന് പോലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഇതേ ഭാഗത്ത് വയോധികയുടെ മാല പൊട്ടിച്ചത് അടക്കമുള്ള കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോ എന്നുള്ള അന്വേഷണത്തിൽ ആണ് പോലീസ് ഇപ്പോൾ.

You might also like