മകരവിളക്ക് നാളെ; വേഷംമാറി തൃപ്തി ദേശായി ശബരിമലയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ..!!

25

ഇനി ഒരു ദിവസം മാത്രമാണ് മകരവിലാക്കിനുള്ളത്, ഇന്ന് രാവിലെ മാത്രം 20000 ഓളം ആളുകൾ ദർശനത്തിന് എത്തിയത്, ഇന്നലെ 70000ന് മുകളിൽ ആളുകൾ ശബരിമലയിൽ ദർശനത്തിന് എത്തി, യുവതികൾ ഈ മാസം ആദ്യം പ്രവേശനം നടത്തിയതിന്റെ പ്രതിഷേധങ്ങൾ ഒന്നും ഇപ്പോൾ സന്നിധാനത്ത് ഇല്ല. മകര ജ്യോതിക്ക് ഒരുങ്ങിയിരിക്കുകയാണ് ശബരിമല.

ഇന്നലെയും ഇന്നും നാളെയുമായി കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഉള്ളത്, അതേ സമയം ഈ മണ്ഡല കാലത്ത് തന്നെ ശബരിമല ദർശനം നടത്തും തൃപ്തി ദേശായി നേരത്തെ അറിയിചിരിന്നു. മണ്ഡലകാലം അവസാനിക്കാൻ ഇരിക്കെ വേഷം മാറി തൃപ്തി വീണ്ടും എത്തും എന്നാണ് റിപ്പോർട്ടുകൾ.

മുൻകൂട്ടി പ്രഖ്യാപനം ഒക്കെ നടത്തി കഴിഞ്ഞ തവണ തൃപ്തിയും 5 യുവതികളും എത്തിയിരുന്നു എങ്കിൽ കൂടിയും നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും പോലും പുറത്ത് ഇറങ്ങാൻ കഴിയാതെ തൃപ്തി ദേശായിയും സംഘവും മടങ്ങുകയായിരുന്നു.

യുവതികൾ ദർശനം നടത്തി, യുവതി പ്രവേശന വിധി ശബരിമലയിൽ നടപ്പിൽ ആയതോടെ, തൃപ്തി കഴിഞ്ഞ ദിവസം മുടി നരപ്പിച്ചു മാവേലിക്കര സ്വദേശിനിയായ യുവതി എത്തിയത് പോലെ എത്തും എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ മകര വിളക്കിനോട് അനുബന്ധിച്ച് വലിയ തിരക്കുള്ള സന്നിധാനത്തേക്ക് തൃപ്തി എത്തുമോ എന്ന കാര്യവും സംശയമാണ്.

thripthi deshai sabarimala kerala news

You might also like