ഭർത്താവിന് വേണ്ടി അടിപിടി കൂടി ഭാര്യമാർ, 15 ദിവസം ഓരോരുത്തർക്കും വീതം വെച്ച് പോലീസ്; കൊല്ലത്ത് ഉണ്ടായ സംഭവം ഇങ്ങനെ..!!

66

കൊല്ലത്ത് ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മിൽ ഉള്ള തർക്കത്തിൽ കിളി പോയി ഇരിക്കുകയാണ് ഒരു പാവം ഭർത്താവ്, കൊല്ലം കടക്കൽ ആണ് നാടകീയ രംഗങ്ങൾ ഉണ്ടായതിനെ ത്
തുടർന്ന് അവസാനം പോലീസ് എത്തിയത്.

വനിതാ കമീഷന് മുന്നിൽ പരാതിയുമായി ആദ്യ ഭാര്യ എത്തിയതോടെയാണ് വാർത്ത പുറംലോകം അറിയുന്നത്, 43 വർഷങ്ങൾക്ക് മുമ്പാണ് ആദ്യ ഭാര്യയെ വിവാഹം കഴിക്കുന്നത്, എന്നാ തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാകുകയും തുടർന്ന് യുവതി വിദേശത്ത് ജോലി തേടി പോകുകയും ആയിരുന്നു.

പിന്നീട് 23 വർഷങ്ങൾക്ക് ശേഷം ആണ് ഭർത്താവ് രണ്ടാം വിവാഹം ചെയ്യുന്നത്, വിധവയും രണ്ട് മക്കളും ഉള്ള യുവതിക്ക് ആണ് അയാൾ ജീവിതം നൽകിയത്.

എന്നാൽ, വിദേശത്ത് നിന്നും തിരിച്ചെത്തിയ ആദ്യ ഭാര്യ ഭർത്താവിനെ വേണം എന്ന് ആവശ്യം ഉന്നയിക്കുക ആയിരുന്നു, തുടർന്ന് രണ്ടാം ഭാര്യ ഭർത്താവിനെ വീട്ടു തടങ്കലിൽ ആക്കിയിരിക്കുകയാണ് എന്നുള്ള പരാതിയുമായി വനിതാ കമ്മീഷന് മുന്നിൽ എത്തുന്നത്.

തുടർന്ന് സംഭവം പരിഹരിക്കാൻ പോലീസിന്റെ സഹായം തേടുക ആയിരുന്നു, പോലീസ് 15 ദിവസം ആദ്യ ഭാര്യക്കും 15 ദിവസം രണ്ടാം ഭാര്യക്കും ഒപ്പം കഴിയാൻ നിർദ്ദേശം നൽകി എങ്കിൽ കൂടിയും ഈ വ്യവസ്ഥ ആദ്യ ഭാര്യ അഗീകരിച്ചില്ല.

വനിതാ കമ്മീഷന്റെയും പൊലീസിന്റെയും സാന്നിദ്ധ്യത്തിൽ അടിപിടിയിൽ പരിഹാരം കണ്ടെത്താൻ കഴിയാത്തത് കൊണ്ട് മകളുമായി രണ്ടാം അദാലത്തിൽ എത്താൻ ആണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.