പ്രതിശ്രുത വരനൊപ്പം കിണറ്റിൻ കരയിൽ സെൽഫി; യുവതിക്ക് ദാരുണാന്ത്യം, യുവാവ് ഗുരുതരാവസ്ഥയിൽ; സംഭവം ഇങ്ങനെ..!!

33

പ്രതിശ്രുത വരനും വധുവും ഫാമിൽ കാഴ്ചകൾ കണ്ടു നടക്കുന്നതിനു ഇടയിൽ കിണറിന്റെ കരയിൽ നിന്നും കാൽ വഴുതി വീണു ദാരുണാന്ത്യം. ചെന്നൈ പട്ടാഭിരാമിൽ ഉള്ള ഫാം ഹൗസിൽ ആയിരുന്നു സംഭവം.

ഫാം ചുറ്റികാണുന്നതിന് കിണറ്റിൽ കരയിൽ ഉള്ള ഗോവണിയിൽ കയറി ഫോട്ടോ എടുക്കുന്നതിന് ഇടയിൽ ആണ് കാൽ വഴുതി ഇരുവരും കിണറ്റിൽ വീഴുന്നത്. തുടർന്ന് യുവാവിന്റെ നിലവിളി കേട്ട്‌ ജീവനക്കാർ എത്തിയാണ് വരനായ അപ്പു എന്ന യുവാവിനെ പുറത്തെടുത്തത്.

എന്നാൽ ജീവനക്കാർ നടത്തിയ തിരച്ചിലിൽ പ്രതിശ്രുത വധു മേഴ്‌സി സ്റ്റെഫിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നിശമന സേന നടത്തിയ തിരച്ചിലിൽ ആണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. നിലവിൽ യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയലേക്ക് മാറ്റി.

പരിക്കിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ സംഭവം ഇങ്ങനെ തന്നെ ആണോ എന്നറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.