ആമ്പൽ പാടത്തിന് നടുവിൽ സ്വാസികയുടെ ട്രെൻഡിങ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം..!!

170

കോട്ടയം ജില്ലയിലെ മലരിക്കൽ എന്ന സ്ഥലത്തുള്ള ആമ്പൽ പാടം കുറച്ചു നാളുകൾ ആയി സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിങ് സംഭവം തന്നെയാണ്. നിരവധി ആളുകൾ ആണ് ദിനംപ്രതി പരന്നു കിടക്കുന്ന ആമ്പൽ പാടം കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ സീത എന്ന സീരിയലിൽ കൂടി മലയാളികളുടെ ഇഷ്ടനായികയായി മാറിയ സ്വാസിക ആമ്പൽ പാടത്തിൽ ഫോട്ടോ ഷൂട്ട് നടത്തിയ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. 1200 ഏക്കർ ഉള്ള നെൽകൃഷി നടത്തുന്ന പാടത്താണ് ആമ്പൽ ഉണ്ടായി നിൽക്കുന്നത്. കൊയ്ത് കഴിഞ്ഞ പാടത്താണ് ആമ്പൽ ഉണ്ടായി നിൽക്കുന്നത്.

https://youtu.be/F_BWSIJIYM4

നിരവധി ആളുകൾ ദിനംപ്രതി കാണാനെത്തുകബോൾ അവർ തന്നെ ആമ്പലുകൾ മുഴുവൻ പറിച്ചു കൊണ്ടുപോകുകയും ചെയ്യുന്നു എന്നുള്ള വിമർശനം ഉണ്ട്. ചുവന്ന ആമ്പൽ ആണ് മലരിക്കലിന്റെ പ്രത്യേകത. രാത്രിയിൽ ആണ് ആമ്പൽ വിടരുന്നത്. സൂര്യൻ ഉദിക്കുന്നതോടെ ആമ്പൽ വാടുകയും ചെയ്യും.