ഇന്ത്യൻ സിനിമയിൽ എതിരാളികൾ ഇല്ലാതെ മോഹൻലാൽ; സൽമാനും ഹൃതിക്കും തോറ്റ് കീഴടങ്ങി..!!

63

ഇന്ത്യൻ സിനിമ ഭരിക്കുന്നത് ബോളിവുഡ് ആണെന്ന് പറയുമെങ്കിലും ഇപ്പോൾ സ്ഥാനം മലയാള സിനിമക്ക് താഴെ ആണ് എന്ന് വേണം പറയാൻ. അതിന് ഒരേ ഒരു കാരണം മോഹൻലാൽ ആണ്.

പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ നേടിയ വമ്പൻ കളക്ഷൻ റെക്കോർഡ് തകർക്കാൻ ഇതുവരെ മറ്റൊരു ഇന്ത്യൻ സിനിമക്കും കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. ഈ വർഷം സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ ലൂസിഫർ 200 കോടി ക്ലബ്ബിൽ കേറിയ ആദ്യ മലയാള സിനിമ കൂടിയായി.

വിദേശത്തു നിന്ന് മാത്രം അമ്പതു കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം ആയി മാറി ലൂസിഫർ. ഇതിൽ 39 കോടി രൂപ കളക്ഷൻ ഗൾഫ് മാർക്കറ്റിൽ നിന്നാണ് ലൂസിഫർ നേടിയത്. ഇത് ഈ വർഷത്തെ ഇന്ത്യൻ സിനിമയിലെ തന്നെ റെക്കോർഡ് ആണ്.

ബോളിവുഡ് സൂപ്പർ താരങ്ങൾ ആയ സൽമാൻ ഖാന്റെ ഭാരത് എന്ന ചിത്രവും ഹൃതിക് റോഷൻ – ടൈഗർ ഷെറോഫ് ടീം ഒന്നിച്ച വാർ എന്ന ചിത്രവും ലൂസിഫറിന്റെ മുന്നിൽ മുട്ട് മടക്കി. ഗൾഫിൽ നിന്ന് ലൂസിഫർ നേടിയത് അഞ്ചര ലക്ഷം ഡോളറിനു മുകളിൽ ആണെങ്കിൽ ഭാരത് നേടിയത് നാലര ലക്ഷത്തിൽ താഴെ ആണ്. നാലര ലക്ഷത്തിനു മുകളിൽ വാറിനും പ്രദർശനം അവസാനിപ്പിക്കേണ്ടി വന്നു.

ദീപാവലി റിലീസ് ആയി എത്തിയ വിജയ് ചിത്രം ബിഗിലും ആദ്യ ആഴ്ച നേടിയ ആരവം പിന്നീട് ഉണ്ടായില്ല എന്നും അതുകൊണ്ടു തന്നെ ലൂസിഫറിന് മുന്നിൽ കടക്കാൻ കഴിയില്ല എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.