അമ്പൂരിൽ രാഖിയെ കണ്ടെത്തിയത് സൈനികന്റെ വീട്ടുവളപ്പിൽ കൗങ്ങിൻ തൈകൾ നട്ടത്തിന് അടിയിൽ നിന്നും..!!

66

തിരുവനന്തപുരം വെള്ളറട തിരുപ്പുറത്ത് നിന്ന് ഒരു മാസം മുമ്പ് കാണാതായ യുവതിയെ കാമുകനായ സൈനികന്റെ പുതുതായി പണിത വീടിന് പിന്നിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി.

തിരുപുറം പുത്തങ്കട ജോയി ഭവനിൽ രാജന്റെ മകൾ രാഖിയെ (30) ആണ് കണ്ടെത്തിയത്. സൈനികനും സഹോദരനും ഒളിവിൽ ആണ്. സംഭവത്തിൽ ബന്ധം ഉണ്ടെന്ന് സംശയിക്കുന്ന ഇവരുടെ സുഹൃത്തിനെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.

അമ്പൂരി തട്ടാംമുക്ക് സ്വദേശി സൈനികൻ അഖിലേഷ് നായർ(24), സഹോദരൻ രാഹുൽ എന്നിവർ ഒളിവിൽ ആണ്, ഇവരുടെ സുഹൃത്തും അയൽവാസിയുമായി ആദർശ്(24) പിടിയിൽ ആയത്.

ഒരു മാസം പഴക്കമുള്ള രാഖിയുടെ ശരീരം കഴുത്തിൽ പരിക്കുകൾ ഉള്ള നിലയിൽ ആണ്. മിസ് കോൾ വഴിയാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്, തുടർന്ന് നീണ്ട ആറു വർഷമായി ഉള്ള പ്രണയം. എന്നാൽ അഖിലേഷിന്റെ വിവാഹം മറ്റൊരു പെണ്കുട്ടിയുമായി ഉറപ്പിച്ചതോടെയാണ് സംഭവം അരങ്ങേറുന്നത്. രാഖി വിവാഹം ഉറപ്പിച്ച കുട്ടിയുടെ വീട്ടിൽ പോയി പ്രണയം വെളിപ്പെടുത്തി എന്നുള്ള സംശയം ഉണ്ട്.

എറണാകുളത്ത് സ്വകാര്യ കേബിൾ കമ്പനിയിൽ ജോലിക്കാരിയായ രാഖിയെ കഴിഞ്ഞ ജൂൺ 21 മുതൽ ആണ് കാണാതെ ആയത്. തുടർന്ന് ഉള്ള അന്വേഷണത്തിൽ ആണ് രാഖിയുടെ ഫോൺ ടവർ കണ്ടെത്തിയപ്പോൾ അവസാനം ആയി എത്തിയത് അമ്പൂരിയിൽ ആണെന്ന് മനസ്സിലാക്കിയത്. തുടർന്ന് നിരീക്ഷണങ്ങൾക്ക് ഒടുവിൽ അഖിലേഷിന്റെ സുഹൃത്ത് ആദർശിനെ അന്വേഷണ ഉദ്യോഗസ്ഥർ പിടിക്കുന്നത്.

അയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് രാഖിയുടെ ശരീരം കണ്ടെത്തുന്നത്. വക വരുത്തി കുഴിച്ചു മൂടിയ ശേഷം പറമ്പ് മുഴുവൻ കിളച്ചു മറിച്ച് കൗങ്ങിൻ തൈകൾ നടുകയായിരുന്നു. ദുർഗന്ധം വരാതെ ഇരിക്കാൻ ഉപ്പ് വിതറിയിരുന്നു. രാഖിയെ മൂടിയ സ്ഥലത്ത് രണ്ട് തൈകൾ ആണ് നട്ടിരുന്നത്.

You might also like